• Today is: Sunday, May 1, 2016
TOP 10
Recent Stories


 
In Views

World

donald-trump
ഒസാമയെ ഒറ്റിക്കൊടുത്ത ഡോക്ടറെ മോചിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്; പാകിസ്താൻ നന്ദികെട്ടവരുടെ രാജ്‌മെന്നും മുസ്ലിം വിരോധമടങ്ങാതെ ട്രംപിന്റെ വാക്കുകൾ
Posted on: April 28, 2016

വാഷിംഗ്ടൺ: ഒസാമ ബിൻ ലാദനെ അമേരിക്കയ്ക്ക് ഒറ്റിക്കൊടുത്തതിനു ജയിലിലായ ഡോക്ടറെ താൻ അമേരിക്കൻ പ്രസിഡന്റായാൽ മോചിപ്പിക്കുമെന്ന് ഡൊളാൾഡ് ട്രംപ്. ജയിലിൽ കഴിയുന്ന ഡോ. ഷക്കീൽ അഫ്രിദിയെ വെറും രണ്ടു മിനുട്ടുകൊണ്ടു മോചിപ്പിക്കാനാവുമെന്നും ട്രംപ് വ്യക്തമാക്കി. പാകിസ്താൻ നന്ദി കെട്ടവരുടെ രാജ്യമാണെന്നും ട്രംപ് പറഞ്ഞു.

പാകിസ്താനിലെ അബോട്ടാബാദിൽ ഒളിച്ചു താമസിക്കുകയായിരുന്നു ഒസാമ. 2011-ൽ അമേിക്കൻ കമാൻഡോകൾക്കു ഒസാമയെവിടെയുണ്ടെന്ന വിവരം നൽകിയത് അഫ്രീദിയായിരുന്നു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് അഫ്രീദിയെ തുറന്നുവിടാനുള്ള നടപടികളെടുക്കുമെന്നു ട്രംപ് വ്യക്തമാക്കിയത്. ലാദനെ വധിച്ചതിൽ നേട്ടമുണ്ടാക്കിയത് പാകിസ്താനാണ് ഒരു ഗുണവുമുണ്ടായില്ല. പാകിസ്താന് സാമ്പത്തികം ഉൾപ്പെടെ അനേകം സഹായം നൽകിയിട്ടുണ്ട്. എന്നിട്ടും അമേരിക്കൻ പ്രസിഡന്റുമാരെ ഇവർ ബഹുമാനിച്ചിട്ടില്ല. നേട്ടമുണ്ടാക്കിയെന്ന് പറയുമ്പോൾ ചിലർ പറയും അത് അവർ അമേരിക്കയുടെ സുഹൃത്തുക്കൾ ആയതുകൊണ്ടല്ലേയെന്ന് എന്നാൽ പാകിസ്താൻ അമേരിക്കയുടെ സുഹൃത്തുക്കൾ അല്ലെന്നും അമേരിക്കയോട് ആർക്കും സൗഹൃദമില്ലെന്നും ട്രംപ് പറഞ്ഞു.

ചോരകുടിയന്മാരായിട്ടാണ് അമേരിക്കയെ എല്ലാവരും എടുത്തിട്ടുള്ളത്. സാമ്പത്തിക പിന്തുണ എന്നാണ് പറയുന്നതെങ്കിലും സൈനികവും അല്ലാത്തതുമായ എല്ലാ സഹായങ്ങളും എല്ലാവരേയും പോലെ പാകിസ്താനും മേടിക്കും. അമേരിക്കയുടെ സഹായം വാങ്ങിയ ശേഷം നിന്നിക്കുന്ന കാര്യത്തിൽ ആരും വ്യത്യസ്തരല്ലെന്നും പറഞ്ഞു. വിനാശകരമായ പാകിസ്താന്റെ അണവാക്രമണങ്ങളിൽ നിന്നും സംരക്ഷിക്കാൻ വേണ്ടിയാണ് അമേരിക്കൻ സേനയ്ക്ക് അഫ്ഗാനിൽ തങ്ങേണ്ടി വന്നത്. ഇതിനായി 10,000

Read more
JB
anyonyam
Gulf_focus
MindWatch
KeralaExpress
Play_Video_ullathu

Technology

Docoss-X1
888 രൂപയുടെ ഫോൺ വെറും പറ്റിക്കൽ അല്ല;ഫോണിന്റെ ഒറിജിനൽ ഫോട്ടോയും വീഡിയോയും ഓൺലൈനിൽ ഷെയർ ചെയ്തു; ഫോൺ കയ്യിൽ കിട്ടുമ്പോൾ പണം കൊടുത്താൽ മതി
Posted on: April 28, 2016

888 രൂപയ്ക്ക് സ്മാർട്‌ഫോൺ എന്ന വാഗ്ദാനവുമായി എത്തിയ ഡോകോസ് എക്‌സ് വൺ വെറും പറ്റിക്കൽ അല്ല. ഫോണിന്റെ യഥാർത്ഥ ഫോട്ടോയും സ്‌പെസിഫിക്കേഷൻ വിവരിക്കുന്ന ഹാൻഡ്‌സ് ഓൺ വീഡിയോയും ഓൺലൈനിൽ ഡോകോസ് തന്നെ ഷെയർ ചെയ്തു. ഫോൺ പറ്റിക്കൽ അല്ലെന്നും യഥാർത്ഥമാണെന്നും ആളുകൾക്ക് ബോധ്യം വരുത്തുന്നതിനാണ് കമ്പനിയുടെ ഈ നടപടി. ഫോണിനെ ചുറ്റിപ്പറ്റി ഇതിനകം പുറത്തുവന്ന വിവരങ്ങൾ എല്ലാം ഫോണിന് ഗുണപ്രദമായ കാര്യങ്ങളാണ്. അതുകൊണ്ടു തന്നെ ഓൺലൈനിൽ ഇതിനകം പ്രചരിച്ച വ്യാജനെന്നു തോന്നുന്ന ചിത്രങ്ങൾ മാറ്റാൻ കമ്പനി കിണഞ്ഞു ശ്രമിച്ചു വരികയാണ്.

ഫോണിന്റെ പ്രീബുക്കിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇന്നുരാത്രി 10 മണി വരെ പ്രീബുക്കിംഗ് വരെ ഫോണിനു ഓർഡർ ചെയ്യാം. ഈവരുന്ന മെയ് രണ്ടിനു തന്നെ ഫോൺ നിങ്ങളുടെ കയ്യിൽ എത്തുകയും ചെയ്യും. പണവും ഫോൺ കയ്യിൽ കിട്ടുമ്പോൾ കൊടുത്താൽ മതി. ഇന്നലെ ഉച്ചയോടെയാണ് ഫോണിന്റെ യഥാർത്ഥ ഇമേജുകളും വീഡിയോയും ട്വിറ്ററിൽ ഡോകോസ് പോസ്റ്റ് ചെയ്തത്. നേരത്തെ ഫേസ്ബുക്കിലും ഫോണിന്റെ അൺബോക്‌സ് ചെയ്യാത്ത ചിത്രവും ഹാൻഡ്‌സ് ഓൺ വീഡിയോയും കമ്പനി പുറത്തിറക്കിയിരുന്നു.

കറുപ്പ് നിറത്തിൽ മാത്രമാണ് ഫോൺ ലഭിക്കുക. ഇയർഫോൺ, എസി അഡാപ്റ്റർ, യുഎസ്ബി ഡാറ്റ കേബിൾ എന്നിവ ഫോണിനോടൊപ്പമുണ്ടാകും. വാട്‌സ്ആപ്പ് അടക്കം ചില ആപ്ലിക്കേഷനുകൾ കാലേകൂട്ടി ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുമുണ്ട്. നാലിഞ്ച് ഐപിഎസ് ഡിസ്‌പ്ലേയാണു ഫോണിലുണ്ടാവുക. 1.3 ജിഗാഹെർട്‌സിന്റെ ഡുവൽ കോർ കോർടെക്‌സ് എ7 ചിപ് സെറ്റ് പ്രൊസസർ, 1ജിബി റാം, 4 ജിബി ഇന്റേണൽ മെമ്മറി എന്നിവയാണ് ഫോണിലുണ്ടാവുക. ശേഖരണശേഷി 32 ജിബി വരെ വർധിപ്പിക്കാനാവും. 3ജി കണക്ടിവിറ്റിയുള്ള ഡുവൽ സിംഫോണാണിത്. രണ്ടു മെഗാപിക്‌സലിന്റെ പ്രധാനകാമറയും .3

Read more
Science

Health

caner
ഇന്ത്യയെ കാർന്നുതിന്ന് കാൻസർ; അർബുദം മൂലം പ്രതിദിനം മരിക്കുന്നത് അമ്പതിലേറെ കുട്ടികൾ
Posted on: April 21, 2016

ദില്ലി: മാനരാശിയുടെ ശാപമായ കാൻസർ രോഗം ഇന്ത്യയിലെ പുതിയ തലമുറയെ കാർന്നുതിന്നുന്നതായി പുതിയ പഠനം. പ്രതിദിനം അമ്പതു കുട്ടികൾ കാൻസറിനു കീഴടങ്ങി മരിക്കുന്നതായാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഒരു മാസം മുതൽ പതിനാലു വയസുവരെയുള്ള കുട്ടികളാണിവർ. മികച്ച ചികിത്സാ സൗകര്യങ്ങൾ ഇന്ത്യയിൽ ലഭ്യമല്ലാത്തതാണ് മരണങ്ങൾ വർധിക്കാൻ കാരണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ഗ്ലോബൽ ഓങ്കോളജി ജേണലിലാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. കുട്ടികൾ കാൻസർ ബാധിച്ചു മരിക്കുന്നത് ഒഴിവാക്കാൻ ആരോഗ്യരംഗത്തു കാതലായ മാറ്റമുണ്ടാക്കാൻ ദേശീയ തലത്തിൽതന്നെ നയരൂപീകരണം നടത്തണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വികസ്വര രാജ്യങ്ങളിൽ എൺപതു ശതമാനം കുട്ടികളാണ് കാൻസറിന് അടിമകളായിരിക്കുന്നത്.

കാൻസറിന്റെ ചികിത്സ ചെലവേറിയതാണെന്നും ഇതു ഇടത്തരം, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്കു താങ്ങാനാവാത്തതാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഓരോ വർഷവും പത്തുലക്ഷം പേർക്ക് ഇന്ത്യയിൽ കാൻസർ ബാധിക്കുന്നുണ്ടെന്നാണ് കണക്ക്. 2025

Read more
Nature
Video Gallery