ടാഗോറിന്റെ കൃതികൾ ഇനി ആൻഡ്രോയിഡ് ആപ്പിലും

കൊൽക്കത്ത: രബീന്ദ്രനാഥ് ടാഗോർ കൃതികൾ ഇഷ്ടപ്പെടുന്നവർക്കിതാ ഒരു സന്തോഷ വാർത്ത. ടാഗോറിന്റെ മുഴുവൻ കൃതികളും ആൻട്രോയിഡ് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പുതിയ ആപ്പ് പുറത്തുവരുന്നു. ടാഗോറിന്റെ 155-ാം ജന്മദിനവുമായി ബന്ധപ്പെട്ട് സൊസൈറ്റി ഓഫ് നാച്വറൽ ലാങ്വേജ് ടെക്ക്‌നോളജി റിസർച്ചും ബംഗാൾ ഗവൺമെന്റ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പും ചേർന്നാണ് ആപ്പ് നിർമ്മിച്ചിരിക്കുന്നത്.

കൃതികൾ കൂടുതൽ ജനകീയമാക്കുവാനും യുവതലമുറയിലേക്ക് എത്തിക്കുവാനും ആപ്പ് വഴി കഴിയുമെന്നാണ് നിർമ്മാതാക്കൾ കരുതുന്നത്. മൂന്ന് വർഷം കൊണ്ട് പൂർത്തിയാക്കിയ ഈ ആപ്ലിക്കേഷനിൽ ടാഗോർ കവിത, കഥ, നോവൽ, നാടകം, പ്രബന്ധങ്ങൾ, ഗാനങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു.

ടാഗോർ കൃതികൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ആപ്പ് നിർമ്മിക്കുന്നതിന് മുൻപ് എസ്എൻഎൽടിആർ സത്യജിത്ത് റേയുടെ മുഴുവൻ കൃതികൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ആപ്പ് നിർമ്മിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News