തിരുവനന്തപുരം: പരിസ്ഥിതി മിത്ര പുരസ്‌കാരം കവി മുരുകൻ കാട്ടാക്കടയ്ക്ക് സമ്മാനിച്ചു. പ്രസ്‌ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. ബാബു എന്നിവർ ചേർന്നാണ് പുരസ്‌കാരം സമ്മാനിച്ചത്. നാഷണൽ ലിറ്റററി എൻവിയോൺമെന്റ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റിയാണ് പരിസ്ഥിതി പ്രവർത്തകർക്ക് പുരസ്‌കാരം ഏർപ്പെടുത്തിയത്.

പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പരിസ്ഥിതി ബോധം ഉണർത്തുന്ന പക, തിരികെയാത്ര എന്നീ കവിതകളാണ് മുരുകന് കാട്ടാക്കടയ്ക്ക് പുരസ്‌കാരം നേടി കൊടുത്തത്. പന്ന്യൻ രവീന്ദ്രൻ ചെയർമാനും കെ. രാമൻപിള്ള ജനറൽ കൺവീനറുമായ കമ്മിറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.