നെയ്മര്‍ക്കെതിരെ നികുതി വെട്ടിപ്പിന് ബ്രസീലില്‍ കേസ്

റിയോ ഡി ജനീറോ: ബ്രസീല്‍ ഫുട്‌ബോള്‍ ടീം നായകനും ബാഴ്‌സലോണ മുന്നേറ്റനിര താരവുമായ നെയമര്‍ ജൂനിയറിനെതിരെ ബ്രസീലില്‍ കേസ്. നികുതി വെട്ടിപ്പിനാണ് കേസെടുത്തിട്ടുള്ളത്. ബ്രസീലിയന്‍ ക്ലബായ സാന്റോസില്‍ നിന്ന് സ്പാനിഷ് ക്ലബായ ബാഴ്‌സലോണയിലേക്കുള്ള മാറ്റത്തിന്റെ തുക വെളിപ്പെടുത്തിയിട്ടില്ലെന്നാണ് കേസ്. ബ്രസീലിയന്‍ മാഗസിനായ എപോകയാണ് കേസ് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഏപ്രില്‍ ഏഴിന് നെയ്മറുടെ സ്വത്തുവകകള്‍ പരിശോധിക്കാന്‍ ഓഡിറ്റ് നടത്താന്‍ സാന്റോസ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടിരുന്നു. നെയ്മര്‍ ജൂനിയറുടെയും അച്ഛന്‍ നെയ്മര്‍ സാന്റോസ് സില്‍വയുടെയും സ്വത്തുക്കള്‍ ഓഡിറ്റ് നടത്താനായിരുന്നു ഉത്തരവ്. പ്രോസിക്യൂട്ടറുടെ സംശയങ്ങള്‍ സത്യമായാല്‍ സ്വത്തിന്റെ ഒരു നിശ്ചിതഭാഗം സര്‍ക്കാരിലേക്ക് കണ്ടുകെട്ടും.

86.3 ദശലക്ഷം യൂറോക്കാണ് ബാഴ്‌സലോണ നെയ്മറെ ടീമിലെത്തിച്ചതെന്ന് സ്‌പെയിനിലെ അന്വേഷണോദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. 57 മില്യണ്‍ യൂറോയാണ് താരത്തിന്റെ പ്രതിഫലമെന്നാണ് ക്ലബ് പറഞ്ഞിരുന്നത്. നേരത്തെ ലയണല്‍ മെസിക്കെതിരെയും നികുതി വെട്ടിപ്പിന് ബാഴ്‌സലോണയില്‍ കേസുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News