ഗിറ്റാര്‍ വായിക്കുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത. ലോകത്തെ ആദ്യത്തെ മിഡി അക്കോസ്റ്റിക്ക് ഗിറ്റാര്‍ തയ്യാറായി.

മിഡി (മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റ് ഡിജിറ്റല്‍ ഇന്റര്‍ഫേസ്) എന്ന സാങ്കേതികവിദ്യകൊണ്ട്് ഇലക്ട്രോണിക് സംഗീതോപകരണങ്ങള്‍ക്ക് പരസ്പരം ആശയവിനിമയത്തിനും പരസ്പരം ലയിപ്പിക്കുന്നതിനും സാധിക്കുന്നു. അത്തരത്തിലുള്ള അക്കോസ്റ്റിക്ക് ഗിറ്റാറാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഗിറ്റാറിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് കഴിഞ്ഞ ദിവസം യൂട്യൂബിലിട്ട വീഡിയോ വൈറലാകുന്നു.