ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടം സെറീന വില്യംസിന്

പാരീസ്: ലോക വനിതാ ടെന്നീസില്‍ തനിക്ക് എതിരാളികളില്ലെന്ന് ഒന്നാംസീഡ് അമേരിക്കയുടെ സെറീന വില്യംസ് ഒരിക്കല്‍കൂടി തെളിയിച്ചു. കരിയറിലെ തന്റെ ഇരുപതാം ഗ്രാന്‍ഡ്സ്ലാം കിരീടവും മൂന്നാമത് ഫ്രഞ്ച് കിരീടവും നേടിക്കൊണ്ടാണ് എതിരാളികളില്ലെന്ന് സെറീന തെളിയിച്ചത്. വനിതാ സിംഗിള്‍സ് ഫൈനലില്‍ ചെക്ക് താരം ലൂസി സഫറോവയുടെ കടുത്ത വെല്ലുവിളിയെ അതിജീവിച്ചാണ് സെറീന തന്റെ മൂന്നാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് സെറീനയുടെ ജയം. സ്‌കോര്‍ 6-3, 6-7, 6-2.

33 വയസ്സുള്ള സെറീനയുടെ കരുത്തിന് മുന്നില്‍ പലപ്പോഴും സഫറോവയ്ക്ക് മറുപടിയുണ്ടായിരുന്നില്ല. ആദ്യസെറ്റില്‍ വെറും മൂന്ന് പോയിന്റുകള്‍ മാത്രം നേടി സഫറോവ അടിയറവച്ചു. രണ്ടാംസെറ്റില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ സഫറോവ ടൈ ബ്രേക്കറിലേക്ക് നീട്ടിയ രണ്ടാംസെറ്റ് 7-6ന് അടിച്ചെടുത്ത് സമനിലയിലാക്കി. മൂന്നാം സെറ്റില്‍ പക്ഷേ സെറീനയുടെ കരുത്തില്‍ സഫറോവ അടിപതറി.

സെറീനയുടെ കരിയറിലെ 20-ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. സെറീനക്ക് മുന്നില്‍ ഇപ്പോള്‍ 22 ഗ്രാന്‍ഡ്സ്ലാം നേടിയ സ്‌റ്റെഫി ഗ്രാഫ് മാത്രമാണുള്ളത്. ഒരു ഗ്രാന്‍ഡ്സ്ലാം കലണ്ടറിലെ നാല് കിരീടങ്ങളും നേടുന്ന താരമെന്ന അപൂര്‍വ റെക്കോര്‍ഡിനോടും സെറീന അടുത്തു. മൗറീന്‍ കോണോലി, മാര്‍ഗരറ്റ് കോര്‍ട്, സ്‌റ്റെഫി ഗ്രാഫ് എന്നിവരാണ് ഇതിനുമുമ്പ് ഈനേട്ടം സ്വന്തമാക്കിയിട്ടുള്ളത്. 13-ാം സീഡ് ചെക്ക് താരം സഫറോവ കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനലാണ് കളിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News