അന്താരാഷ്ട്ര പരിശീലനത്തിനായി രണ്ട് കോഴിക്കോടന്‍ പ്രതിഭകള്‍ മുംബൈയിലേക്ക്

കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മുംബൈ ഗ്രാസ് റൂട്ട് അക്കാദമി സെലക്ഷന്‍ ക്യാംപില്‍ പങ്കെടുക്കാന്‍ കഴിഞ്ഞമാസം മുംബൈയിലേക്ക് വണ്ടി കയറുമ്പോള്‍ ബാസിതിനും നമിലിനും വലിയ പ്രതീക്ഷയായിരുന്നു. മുംബൈ പോലൊരു നഗരം നേരിട്ടു കാണുന്നതിനു പുറമേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കളിക്കാരുമായി ഏറ്റുമുട്ടാനുള്ള സന്തോഷമായിരുന്നു ആ യാത്രയ്ക്ക്. എന്നാല്‍ തിങ്കളാഴ്ച മുംബൈയ്ക്ക് തിരിക്കുമ്പോള്‍ ബാസിതിന്റേയും നമിലിന്റേയും സന്തോഷം ഇരട്ടിക്കുകയാണ്. ലോകംമുഴുവനുള്ള കുട്ടികളിക്കാരുമായി കളിക്കാനാണ് അവസരമൊരുങ്ങിയിരിക്കുന്നത്. കോഴിക്കോട് സ്വദേശികളായ ഇരുവരേയും അഞ്ച് വര്‍ഷത്തേക്കാണ് ഐഎംജി റിലയന്‍സ് ഏറ്റെടുത്തിരിക്കുന്നത്.

FOOTBALL FOOTBALL-2

എട്ട് ഐഎസ്എല്‍ ടീമുകളുടെയും മേഖലകളില്‍ നിന്ന് 12, 13, 14 വയസ്സിന് താഴെയുള്ളവരുടെ വിഭാഗങ്ങളിലായി ഇരുന്നൂറോളം കുട്ടികള്‍ പങ്കെടുത്ത ക്യാംപിലാണ് അണ്ടര്‍ 14 വിഭാഗത്തില്‍ ബാസിതും നമിലും പ്രവേശനം നേടിയത്. ഇനി അഞ്ചുവര്‍ഷക്കാലം നവി മുംബൈയില്‍ ഇവര്‍ കളിച്ച് പഠിക്കും. വിദ്യാഭ്യാസ ചെലവുകളും പരിശീലനവും റിലയന്‍സിന്റെ വക. ലോകകപ്പ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് വേണ്ടി ബൂട്ട് കെട്ടുന്ന ദിനമാണ് ബാസിതും നമിലും കാണുന്ന സ്വപ്നം.

ബേപ്പൂര്‍ സ്വദേശികളായ ഷാനിദയുടെയും ഫിറോസിന്റേയും മകനാണ് ബാസിത്. കെഎസ്ഇബി മുന്‍ ക്യാപ്റ്റന്‍ പി.സുനില്‍ കുമാര്‍ നേതൃത്വം നല്‍കുന്ന ബേപ്പൂര്‍ റോയല്‍ സെപ്റ്റ് അക്കാദമയില്‍ നാല് വര്‍ഷമായി അംഗമാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഈ മിഡ്ഫീല്‍ഡര്‍. കോഴിക്കോട് വി.പി സത്യന്‍ സോക്കര്‍ സ്‌കൂളിന്റെ താരമായ നമില്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡറാണ്. വെള്ളിമാട്കുന്ന് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് സി.എച്ച് കോളനിയില്‍ അബൂബക്കറിന്റെയും നസീറയുടെയും മകനാണ് നമില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News