16 ദിവസം കൊണ്ട് ചൈനയിൽ പികെ വാരിയത് 100 കോടി

ഇന്ത്യയിൽ ബോക്‌സ്ഓഫീസ് ഹിറ്റായ ആമിർഖാൻ നായകനായ പികെ ചൈനയിലും കളക്ഷൻ റെക്കോർഡിൽ മുന്നേറുന്നു. ചൈനയിൽ റിലീസ് ചെയ്ത് 16 ദിവസങ്ങൾ കൊണ്ട് പികെ 100 കോടി നേടി. ആദ്യമായാണ് ഒരു ഇന്ത്യൻ സിനിമ ചൈനയിൽ 100 കോടിക്ക് മുകളിൽ കളക്ഷൻ നേടുന്നത്. ഒരു വിദേശരാജ്യത്ത് ഒരു ബോളിവുഡ് ചിത്രം ഇത്രയധികം കളക്ഷൻ നേടുന്നതും ആദ്യമായാണ്. ശനിയാഴ്ച്ചയോടെയാണ് ചിത്രം 100 കോടി കവിഞ്ഞത്.

മേയ് 22ന് ചൈനയിലെ 4,600 തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രം ചൈനയിൽ ഇത്രയധികം ഹിറ്റാകുമെന്ന് താനും കരുതിയിരുന്നില്ലെന്ന് സംവിധായകൻ രാജ്കുമാർ ഹിരാനി പറഞ്ഞു. ചൈനീസ് മാധ്യമങ്ങളും ചിത്രത്തിന് വൻപ്രചാരണമാണ് നൽകുന്നത്. ചിത്രത്തിന്റെ പ്രചാരണത്തിനായി ഹിരാനിയും ആമിറും മൂന്ന് ദിവസത്തോളം ചൈനയിൽ തങ്ങിയിരുന്നു. 2014 ഡിസംബർ 19ന് റിലീസ് ചെയ്ത പികെ 612 കോടി രൂപയാണ് ഇന്ത്യയിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നിന്നും നേടിയത്.

രാജ്കുമാർ ഹിരാനി-ആമിർഖാൻ കൂട്ടുക്കെട്ടിൽ പിറന്ന ത്രീഇഡിയറ്റ്‌സും ചൈനയിൽ വൻകളക്ഷൻ നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News