ഷാർലെറ്റ് രാജകുമാരിയും ജോർജ്ജ് രാജകുമാരനും തമ്മിലുള്ള ആദ്യ ചിത്രങ്ങൾ കെൻസിംഗ്ടൺ കൊട്ടാരം പുറത്തുവിട്ടു. കുഞ്ഞനുജത്തി ഷാർലെറ്റിനെ ഓമനിക്കുന്ന ജോർജ്ജ് രാജകുമാരന്റെ ചിത്രങ്ങളാണ് പുറത്ത് വന്നത്. ജോർജ്ജ് രാജകുമാരന്റെ മടിയിൽ ഇരിക്കുന്ന ഷാർലെറ്റിന്റെ ചിത്രങ്ങൾ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് കൊട്ടരം പുറത്തുവിട്ടത്.

ഷാർലെറ്റിന്റെ നെറ്റിയിൽ ചുംബിക്കുന്ന ജോർജ്ജിനെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുക. വെള്ള ഷർട്ടും നീല നിക്കറുമാണ് രണ്ടുവയസുകാരനായ ജോർജ് ധരിച്ചിരിക്കുന്നത്. ഒരു മാസം പ്രായമുള്ള അനുജത്തി ഷാർലെറ്റ് വെള്ളക്കുപ്പായമാണ് ധരിച്ചിരിക്കുന്നത്. അമ്മയായ കേറ്റ് മിഡിൽട്ടണാണ് ചിത്രങ്ങളുടെ ഫോട്ടോഗ്രാഫർ. ഞായറാഴ്ച്ച രാവിലെയാണ് നാല് ചിത്രങ്ങൾ കൊട്ടാരം പുറത്തുവിട്ടത്.

മേയ് രണ്ടിനാണ് ഷാർലെറ്റിന് കേറ്റ് ജന്മം നൽകിയത്.