ഡിജിപിയുടെ നിർദ്ദേശത്തിന് പുല്ലുവില; പുനലൂരിൽ ബൈക്ക് യാത്രികന് എസ്.ഐയുടെ വക തല്ല്

കൊല്ലം: പുനലൂരിൽ കാർ യാത്രയ്ക്ക് തടസം സൃഷ്ടിച്ച യുവാവിന് എസ്.ഐയുടെ വക തല്ല്. ബ്രീത്ത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധനയ്ക്കു ശേഷമായിരുന്നു നാട്ടുകാരെ സാക്ഷി നിർത്തി ചെവിക്കന്നത്തിന് പോലീസ് സ്‌റ്റൈലിൽ അടി. വാഹനയാത്രക്കാരെ പരിശോധിക്കുമ്പോൾ മാന്യമായി പെരുമാറണമെന്ന ഡിജിപിയുടെ നിർദ്ദേശം പോലീസ് തന്നെ കാറ്റിൽ പറത്തിയതാണ് പുനലൂരിൽ കണ്ടത്.

പുനലൂർ പത്തേക്കർ സ്വദേശി പ്രവീണിനാണ് പുനലൂർ പ്രബേഷൻ എസ്‌ഐ വിമോദിന്റെ വക തല്ല് കിട്ടിയത്. കാർ യാത്രക്കാർക്ക് മാർഗ്ഗ തടസം സൃഷ്ടിച്ചെന്നാരോപിച്ച് ബൈക്കിൽ എത്തിയ ഓട്ടോ ഡ്രൈവറായ പ്രവീണിനെ ചെമ്മന്തൂരിൽ വെച്ച് തടഞ്ഞു നിർത്തി ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ച ശേഷമായിരുന്നു തല്ല്.

ആദ്യം ചെവിക്കന്നത്തിന് അടിച്ച ശേഷം ജീപ്പിൽ കയറ്റിയ ശേഷവും നടയടി കൊടുത്തു. ഇയാൾ മദ്യപിച്ചിട്ടുണ്ടെന്ന് പുനലൂർ പോലീസ് അറിയിച്ചു. ഡിജിപിയുടെ നിർദ്ദേശം വന്ന് മഷി ഉണങ്ങും മുമ്പെ പോലീസ് തങ്ങളുടെ നിലപാട് ആവർത്തിക്കുന്നതിന്റ നേർക്കാഴ്ചയായി പുനലൂരിലെ തല്ല്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News