സണ്‍ നെറ്റ്‌വര്‍ക്കിന്റെ സെക്യൂരിറ്റി ക്ലിയറന്‍സ് റദ്ദാക്കി; സൂര്യയും കൊച്ചു ടിവിയുമടക്കമുള്ള ചാനലുകള്‍ക്ക് പൂട്ട് വീഴും

ന്യൂഡല്‍ഹി: സണ്‍ നെറ്റ്‌വര്‍ക്കിന്റെ സെക്യൂരിറ്റി ക്ലിയറന്‍സ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റദ്ദാക്കി. ഇതോടെ സണ്‍ ടിവി നെറ്റ്‌വര്‍ക്കിന്റെ കീഴിലുള്ള 33 ചാനലുകളുടെ പ്രവര്‍ത്തനം റദ്ദായേക്കും. ചാനലുകളുടെ ഉടമയായ കലാനിധിമാരനെതിരെ സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണങ്ങള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. വാര്‍ത്ത പുറത്ത് വന്നതിനെത്തുടര്‍ന്ന് കമ്പനിയുടെ ഓഹരികള്‍ 25 ശതമാനം ഇടിഞ്ഞു.

സെക്യൂരിറ്റി ക്ലിയറന്‍സ് നിഷേധിച്ചുകൊണ്ടുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സണ്‍ ഗ്രൂപ്പ് വക്താക്കള്‍ പറഞ്ഞു. ക്ലിയറന്‍സ് നിഷേധിച്ചിട്ടുണ്ടെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് സണ്‍ ഗ്രൂപ്പ് സിഎഫ്ഒ എസ്എല്‍ നാരായണന്‍ പറഞ്ഞു.

സണ്‍ ചാനലിന് അനധികൃതമായി 300ലേറെ ഹൈസ്പീഡ് ബിഎസ്എന്‍എല്‍ ടെലിഫോണ്‍ ലൈനുകള്‍ കേന്ദ്ര ടെലികോം മന്ത്രിയായിരിക്കെ ദയാനിധി മാരന്‍ അനുവദിച്ചിരുന്നു എന്ന കേസില്‍ ദയാനിധി മാരനെതിരെയും കലാനിധി മാരനെതിരെയും സിബിഐ അന്വേഷണം നടക്കുന്നുണ്ട്. കലാനിധി മാരന്‍ എയര്‍സെല്‍ മാക്‌സിസ് ഇടപാട് കേസിലും ദയാനിധി മരാന്‍ 2ജി കേസിലും പ്രതികളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here