ഇസ്ലാം വിരുദ്ധ ബ്ലോഗിംഗ്: സൗദി ലിബറല്‍ നെറ്റ്‌വര്‍ക്ക് സ്ഥാപകന്റെ ശിക്ഷകള്‍ ശരിവച്ചു

മനാമ: മതവികാരത്തിനെതിരായി എഴുതിയ ബ്ലോഗര്‍ക്കെതിരേ സൗദി അറേബ്യന്‍ കോടതി ശിക്ഷകള്‍ ശരിവച്ചു. സൗദി ലിബറല്‍ നെറ്റ് വര്‍ക്ക് എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ റയിഫ് ബദാവിക്കെതിരേയുള്ള ശിക്ഷയാണ് സൗദി സുപ്രീം കോടതി ശരിവച്ചത്. വിധിക്കെതിരേ അപ്പീല്‍ നല്‍കാനാവില്ലെന്നും കോടതി നിര്‍ദേശിച്ചു.

രണ്ടു കേസുകളിലായിരുന്നു ശിക്ഷ.പത്തു ലക്ഷം സൗദി റിയാല്‍ പിഴയടക്കാനും അഞ്ചു വര്‍ഷം തടവിലാക്കാനുമായിരുന്നു ഒരു കേസിലെ വിധി. മറ്റൊരു കേസില്‍ ആയിരം ചാട്ടയടിയും അഞ്ചു വര്‍ഷം തടവും വിധിച്ചിരുന്നു. ഇരുപതാഴ്ചകളിലായി അമ്പതു വീതം ചാട്ടയടിക്കാനായിരുന്നു വിധി. ശിക്ഷയ്ക്കു ശേഷം പത്തു വര്‍ഷത്തേക്കു ബദാവിക്കു വിദേശയാത്രയ്ക്കു വിലക്കുണ്ട്.

ജനുവരി ഒമ്പതിന് ആദ്യവട്ടം ചാട്ടയടി നടന്നെങ്കിലും ബദാവിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഗണിച്ചു തുടര്‍ ശിക്ഷ താല്‍കാലികമായി ഒഴിവാക്കിയിരുന്നു. 2012-ലാണ് ബദാവി അറസ്റ്റിലായത്. പിതാവിനെ അനുസരിക്കാതിരുന്നതാണ് ബദാവിക്കെതിരേ ചുമത്തിയ ആദ്യത്തെ കുറ്റം. പിന്നീട് ബ്ലോഗുകളിലൂടെ മതത്തെ അപകീര്‍ത്തിപ്പെടുത്തി എന്ന കുറ്റം ചുമത്തിയും ബദാവിയെ അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News