പാലക്കാട്ടെ പാടങ്ങളില്‍ നെല്ലൊഴിഞ്ഞ് ഇഞ്ചികൃഷി

പാലക്കാട്: കേരളത്തിന്റെ നെല്ലറയായ പാലക്കാട് ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നെല്‍പാടങ്ങളില്‍ ഇഞ്ചി കൃഷി ചെയ്യുന്നത് വ്യാപകമാകുന്നു. കാലാവസ്ഥയില്‍ വന്ന വ്യത്യാസവും നെല്ലിന്റെ സംഭരണവില വല്‍കുന്നതുമാണ് കൃഷിക്കാരെ ഇഞ്ചികൃഷിയിക്ക് ആകര്‍ഷിക്കുന്നത്.
മറ്റു ജില്ലകളില്‍ നിന്നുള്ളവര്‍ ഏക്കറിന് അരലക്ഷം പാട്ടം നല്‍കിയാണ് ഇഞ്ചികൃഷിനടത്തുന്നത്. കൃഷി വകുപ്പിന്റെ അനുമതിയില്ലാതെ വിഷാംശം കൂടിയ മരുന്ന് ഉപയോഗിക്കുന്നതിനാല്‍ മണ്ണിന്റെ സന്തുലിതാവസ്ഥനഷ്ടപ്പെടന്നു. അതിനാല്‍ ചുരുങ്ങിയത് 5 വര്‍ഷമെങ്കിലും കഴിയാതെ ഇവിടങ്ങളില്‍ നെല്‍കൃഷി നടത്താനാകില്ല.

തൊഴിലാളി ക്ഷാമവും വളത്തിന്റെ വില വര്‍ധനവിനും പുറമേ സപ്ലൈകോ സംഭരിച്ച നെല്ലിന് പണം ലഭിക്കാതായതോടെയാണ് കര്‍ഷകര്‍ മാറിചിന്തിക്കാന്‍ തുടങ്ങിയെത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here