ചെവിയുടെ ശേഷിക്ക് അനുയോജ്യമായി ഹെഡ്‌ഫോണിലെ ശബ്ദം ക്രമീകരിക്കുന്ന ഉപകരണം വരുന്നു

മൊബൈലില്‍ പാട്ടു കേള്‍ക്കുമ്പോഴും ടിവി കാണുമ്പോഴും അല്ലെങ്കില്‍ മറ്റു രീതിയില്‍ പാട്ടു കേള്‍ക്കുകയോ മറ്റോ ചെയ്യുമ്പോള്‍ ശബ്ദം പോരെന്ന് തോന്നാറുണ്ടോ. അല്ലെങ്കില്‍ ശബ്ദം ചെവി തുളയ്ക്കുന്നതായി തോന്നിയിട്ടുണ്ടോ. എന്തൊരു ശബ്ദം മനുഷ്യന്റെ ചെവിക്കല്ല് തകരുമല്ലോ എന്ന് പറയേണ്ടി വന്നിട്ടുണ്ടോ. ഇതാ നിങ്ങള്‍ക്ക് ആശ്വാസമായി ഒരു പുതിയ ഉപകരണം വരുന്നു. ഓമിയോ എന്ന് പേരിട്ടിരിക്കുന്ന ഉപകരണം കേള്‍വിക്കാരന്റെ കേള്‍വി പരിശോധിക്കുകയും അതിനനുസരിച്ച് ശബ്ദം ക്രമീകരിക്കുകയും ചെയ്യും.

സാധാരണഗതിയില്‍ കേള്‍ക്കുന്നതിനനുസരിച്ച് കേള്‍വിക്കാരന്‍ തന്നെ ശബ്ദം ക്രമീകരിക്കുകയാണ് പതിവ്. ഇനി മുതല്‍ അങ്ങനെ വേണ്ടെന്നര്‍ത്ഥം. അഞ്ച് സെന്റിമീറ്റര്‍ നീളവും അഞ്ച് സെന്റിമീറ്റര്‍ വീതിയും ഉള്ള ഉപകരണമാണ് ഓമിയോ. ഇത് മൊബൈല്‍ ഫോണിനോ, സ്പീക്കര്‍ സിസ്റ്റത്തിലോ, ടി.വിയിലോ ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. പിന്നീട് ഇത് കേള്‍വിക്കാരന്റെ കേള്‍വിയുടെ ക്ഷമത പരിശോധിക്കുകയും അതിനനുസരിച്ച് ശബ്ദം ക്രമീകരിക്കുകയും ചെയ്യും. പല ഫ്രീക്വന്‍സികളിലുള്ള ശബ്ദങ്ങള്‍ ആവര്‍ത്തിച്ച് കേട്ട് വേണ്ട ഫ്രീക്വന്‍സിയില്‍ ഉപകരണം ശബ്ദം ക്രമീകരിക്കുന്നു.

ജാക്ക് കേബിളുമായോ ബ്ലൂടൂത്തുമായോ കണക്ട് ചെയ്യുകയുമാവാം. സ്‌പോടിഫൈ, യൂട്യൂബ്, നെറ്റ്ഫഌക്‌സ് എന്നീ വെബ്‌സൈറ്റുകളുമായും ഇത് കണക്ട് ചെയ്യാന്‍ സാധിക്കും. എല്ലാവരുടെയും ചെവികളുടെ ശേഷി ഒരുപോലെയല്ല എന്നാണ് ഉപകരണം കണ്ടുപിടിച്ച പോള്‍ ലീ പറഞ്ഞത്. പുതിയകാലത്തെ പുതിയ ഉപകരണങ്ങള്‍ ഒരേരീതിയിലുള്ള ശബ്ദവിന്യാസമല്ല നല്‍കുന്നത്. പല ഫ്രീക്വന്‍സികളിലാണ് പലരും കേള്‍ക്കുന്നത്. ഒരാള്‍ക്ക് ആജീവനാന്തം ഒരേ ശബ്ദത്തില്‍ കേള്‍ക്കാന്‍ ഉതകുന്ന തരത്തിലാണ് ഓമിയോ രൂപകല്‍പന ചെയ്തിട്ടുള്ളതെന്നും പോള്‍ ലീ പറഞ്ഞു.
40,000 ഡോളര്‍ വരെയാണ് കമ്പനി ഉപകരണത്തിന് നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. ഒരാള്‍ക്ക് 99 ഡോളര്‍ ചെലവഴിച്ച് ഓമിയോ സ്വന്തമാക്കാം. നവംബറില്‍ ഓമിയോ വിപണിയിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News