അക്ഷയ് കുമാറും സിദ്ധാർത്ഥ് മൽഹോത്രയും പ്രധാനവേഷങ്ങളിലെത്തുന്ന ആക്ഷൻ ചിത്രം ബ്രദേഴ്‌സിന്റെ ട്രെയിലർ പുറത്തിറങ്ങി. കരൺ മൽഹോത്രയാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജാക്വിലിൻ ഫെർണാണ്ടസാണ് നായിക. ജാക്കി ഷറഫ്, അഹമ്മദ് ഖാൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. കരീന കപൂർ അതിഥിയായി എത്തുന്ന ചിത്രം വാരിയേഴ്‌സ് എന്ന ഹോളിവുഡ് സിനിമയുടെ റീമേക്കാണ്. ധർമ്മ പ്രൊഡക്ഷന്റെ ബാനറിൽ കരൺ ജോഹറാണ് ചിത്രം നിർമ്മിക്കുന്നത്. ഓഗസ്റ്റ് 14ന് ചിത്രം തീയേറ്ററുകളിലെത്തും.