ദില്ലി: സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികളെ കഥാപാത്രങ്ങളാക്കി ചിത്രീകരിച്ച പരസ്യവീഡിയോ വൈറലാകുന്നു. ഒരു ഫാഷന്‍ പോര്‍ട്ടലിന്റെ വസ്ത്രശേഖരത്തിനായി സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികളെ കഥാപാത്രങ്ങളാക്കി ദ വിസിറ്റ് എന്നപേരില്‍ പരസ്യചിത്രം നിര്‍മിച്ചത്. ലിവിംഗ് ടുഗെദറായി താമസിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍ അവരിലൊരാളുടെ അമ്മയുമായി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നതാണ് പരസ്യത്തിലെ കഥാ പശ്ചാത്തലം. ഇരുവരുടെയും ബന്ധത്തിന്റെ ആഴവും ദൃഢതയും വ്യക്തമാക്കുന്നതാണ് മൂന്നു മിനുട്ടിലേറെ ദൈര്‍ഘ്യമുള്ള പരസ്യചിത്രം.

പത്തുദിവസം മുമ്പു യൂട്യൂബില്‍ പോസ്റ്റ്‌ചെയ്ത പരസ്യം ഇതോടകം ലക്ഷക്കണക്കിനു പേര്‍ കണ്ടുകഴിഞ്ഞു. ബംഗളുരു ആസ്ഥാനമായുള്ള ഒഗ്ലിവി ആന്‍ഡ് മേത്തര്‍ എന്ന പരസ്യക്കമ്പനിക്കുവേണ്ടി ഹെക്ടിക്ക് കണ്ടന്റ് എന്ന പ്രൊഡക്ഷന്‍ ഹൗസാണ് പരസ്യം നിര്‍മിച്ചത്. ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ സ്വാഗതാര്‍ഹമാമെന്നാണ് പരസ്യ, മാധ്യമരംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇന്ത്യയില്‍ സ്വവര്‍ഗാനുരാഗികളുടെ പ്രശ്‌നങ്ങള്‍ സജീവമായി ചര്‍ച്ച ചെയ്യുന്ന കാലത്ത് ഇത്തരം ശ്രമങ്ങള്‍ നല്ലതാണെന്ന് എല്‍ജിബിടി പ്രവര്‍ത്തകന്‍ അശോക് റൗ കവി പറഞ്ഞു.

വീഡിയോ കാണാം…