മാഗി നിരോധനത്തിനെതിരെ നെസ്‌ലെ മുംബൈ ഹൈക്കോടതിയിൽ

മുംബൈ: രാജ്യത്ത് മാഗി നിരോധിച്ച കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ മുംബൈ ഹൈക്കോടതിയെ സമീപിക്കാൻ നെസ്‌ലെയുടെ തീരുമാനം. കേന്ദ്രഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ഉത്തരവിനെതിരെ വ്യാഴാഴ്ച്ച നെസ്‌ലെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഹൈക്കോടതി വിധി അനുസരിച്ച് തുടർന്നുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്ന് കമ്പനി വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു.

നെസ്‌ലെ വിപണിയിലെത്തിക്കുന്ന ഒൻപത് ഉത്പ്പന്നങ്ങൾ ഭക്ഷ്യയോഗ്യമല്ലെന്ന് കാണിച്ച് ജൂൺ മൂന്നിനാണ് ഭക്ഷ്യസുരക്ഷാ വിഭാഗം മാഗിയടക്കമുള്ളവ നിരോധിച്ചത്. അനുവദനീയമായതിലും കൂടുതൽ രാസവസ്തുകൾ മാഗിയിൽ കണ്ടെത്തിയതിനെ തുടർന്നാണ് വിവിധ സംസ്ഥാനങ്ങളിലടക്കം മാഗിക്ക് നിരോധനമേർപ്പെടുത്തിയത്.

സാമ്പിൾ പരിശോധനകളിൽ മാഗിയിൽ ഈയത്തിന്റെയും മോണോ സോഡിയം ഗ്ലൂട്ടോമേറ്റിന്റെയും അമിതതോത് കണ്ടെത്തിയിരുന്നു. തുടർന്ന് വിപണിയിൽ നിന്ന് മാഗി പിൻവലിക്കുന്നതായി നെസ്‌ലെ സിഇഒ അറിയിച്ചിരുന്നു. അതിന് ശേഷം നെസ്‌ലെയുടെ വിപണിമൂല്യത്തിൽ വൻ ഇടിവാണ് സംഭവിച്ചത്. മാഗിയ്ക്ക് പിന്നാലെ മറ്റ് നൂഡിൽസ് ബ്രാൻഡുകളുടെ സാമ്പിളുകളും പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാ വിഭാഗം ഉത്തരവിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here