#entevaka500ന്റെ പണവും മാണി വിഴുങ്ങി; കാരുണ്യ നിധിയിലേക്ക് നൽകിയില്ലെന്ന് വിവരാവകാശരേഖ

തിരുവനന്തപുരം: സോഷ്യൽമീഡിയ വഴി ആരംഭിച്ച എന്റെ വക 500 ക്യാമ്പയിൻ വഴി ലഭിച്ച പണം മന്ത്രി കെഎം മാണി കാരുണ്യ നിധിയിലേക്ക് നൽകിയില്ലെന്ന് വിവരാവകാശരേഖ. ബാർ കോഴക്കേസിൽ ആരോപണവിധേയനായ മാണിക്കെതിരെയാണ് സോഷ്യൽമീഡിയ വഴി എന്റെ വക അഞ്ഞൂറു ക്യാമ്പയിൻ ആരംഭിച്ചത്. മാണിക്ക് 500 രൂപ മണി ഓർഡർ വഴി അയച്ചു നൽകിയാണ് സോഷ്യൽമീഡിയ കോഴ കേസിൽ മാണിക്കെതിരെ പ്രതികരിച്ചത്.

ക്യാമ്പയിൻ വൈറലായതോടെ മണി ഓർഡർ വഴി ലഭിച്ച പണം കാരുണ്യ ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്ന് കെഎം മാണി അറിയിച്ചിരുന്നു. എന്നാൽ ആ പണവും മാണി കൈവശപ്പെടുത്തിയെന്നാണ് പുതിയ വിവരാവകാശരേഖകൾ വ്യക്തമാക്കുന്നത്. ധനകാര്യ വകുപ്പിന് ലോട്ടറി ഡയറക്ടറേറ്റിൽ നിന്നും കിട്ടിയ മറുപടിയിൽ മാണി ഒരു രൂപ പോലും കാരുണ്യ ഫണ്ടിലേക്ക് കൊടുത്തിട്ടില്ലെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
മണി ഓർഡറുകൾ പ്രവഹിച്ചതിനെ തുടർന്നാണ് മാണി പണം കാരുണ്യനിധിയിലേക്ക് കൈമാറുമെന്ന് അറിയിച്ചത്.

എന്നാൽ ധനകാര്യമന്ത്രി കാരുണ്യ ഫണ്ടിലേക്ക് സംഭാവന ഒന്നും നൽകിയിട്ടില്ലെന്നാണ് ഭാഗ്യക്കുറി ജോ. ഡയറക്ടർ അറിയിച്ചത്. രേഖകൾ പുറത്തുവന്നതോടെ എന്റെ വക500 ഹാഷ് ടാഗുകൾ സോഷ്യൽമീഡിയ വഴി വീണ്ടും പ്രചരിക്കുകയാണ്. മാണിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട സംവിധായകൻ ആഷിഖ് അബുവാണ് ഹാഷ്ടാഗ് പ്രചരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here