ഭർത്താവിനെതിരെ സമരം നടത്തിയ ശേഷം അശ്ലീല ഫോൺവിളികൾ; നടപടിക്കൊരുങ്ങി കവയത്രി താമര – Kairalinewsonline.com
DontMiss

ഭർത്താവിനെതിരെ സമരം നടത്തിയ ശേഷം അശ്ലീല ഫോൺവിളികൾ; നടപടിക്കൊരുങ്ങി കവയത്രി താമര

രാത്രിക്കാലങ്ങളിൽ ചിലർ ഫോണിലൂടെ അശ്ലീലം പറയുന്നുവെന്ന് ആരോപിച്ച് തമിഴ് കവയത്രി താമര നടപടിക്കൊരുങ്ങുന്നു. ഇന്റർനെറ്റ് വഴിയുള്ള ഫോൺ വിളിയിൽ ചിലർ ഭീഷണി മുഴക്കുന്നുണ്ടെന്നും ചെന്നൈ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു. സോഷ്യൽമീഡിയ വഴി അശ്ലീല സന്ദേശങ്ങളു ചിലർ അയക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

ചെന്നൈ: രാത്രിക്കാലങ്ങളിൽ ചിലർ ഫോണിലൂടെ അശ്ലീലം പറയുന്നുവെന്ന് ആരോപിച്ച് തമിഴ് കവയത്രി താമര നടപടിക്കൊരുങ്ങുന്നു. ഇന്റർനെറ്റ് വഴിയുള്ള ഫോൺ വിളിയിൽ ചിലർ ഭീഷണി മുഴക്കുന്നുണ്ടെന്നും ചെന്നൈ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു. സോഷ്യൽമീഡിയ വഴി അശ്ലീല സന്ദേശങ്ങളു ചിലർ അയക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

 

മുൻ നക്‌സൽ നേതാവും ഭർത്താവുമായ ത്യാഗുവിനെതിരെ സമരം നയിച്ചതിന് ശേഷമാണ് ഭീഷണി ആരംഭിച്ചതെന്നും തനിക്കും മകനും പോലീസ് സംരക്ഷണം വേണമെന്നും താമര ആവശ്യപ്പെട്ടു. വീട് വിട്ടിറങ്ങിയ ത്യാഗു തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തിലൂടെയാണ് താമര ജനശ്രദ്ധ നേടിയത്. തമിഴ് നാഷണൽ ലിബറേഷൻ മൂവ്‌മെന്റിന്റെ ജനറൽ സെക്രട്ടറിയാണ് 65കാരനായ ത്യാഗു.

 

അനാവശ്യഫോൺ കോളുകൾക്ക് പുറകെ പോകാൻ സ്ത്രീകൾ തയ്യാറാകുന്നില്ലെന്നും പലരും നിശബ്ദമായി ഇത് സഹിക്കുകയാണെന്നും താമര പറയുന്നു. തന്റെ പരാതി നിശബ്ദമായി ഇരിക്കുന്നവർക്ക് ധൈര്യപകരുമെന്നാണ് പ്രതീക്ഷയെന്നും താമര പറഞ്ഞു.

 

ഉന്നിടെത്തിൽ എന്നെകൊടുത്തേൻ എന്ന ചിത്രത്തിലെ മല്ലിക പൂവേ, മിന്നലെ എന്ന ചിത്രത്തിലെ വസീഗര, പാർത്ത മുതൽ നാളെ, നെഞ്ചുക്കുൾ പെയ്തിടും മാമഴൈ, കൺകൾ ഇരണ്ടാൽ തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങളുടെ രചയിതാവാണ് താമര.

Leave a Reply

Your email address will not be published.

To Top