ഷവോമി എംഐ 4 വിലയില്‍ 4000 രൂപയുടെ കുറവ്

ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെ എംഐ 4 മോഡലിന്റെ 64 ജിബി വേരിയന്റിന്റെ വിലയില്‍ 4000 രൂപയുടെ കുറവ്. 23999 രൂപയ്ക്കു പുറത്തിറക്കിയ ഫോണാണ് വിലകുറച്ച് 19999 രൂപയ്ക്കു ലഭ്യമാക്കുന്നത്. എന്നാല്‍ 16 ജിബി വേരിയന്റിന്റെ വിലയില്‍ മാറ്റമുണ്ടാകില്ല. 17999 രൂപയാണ് 16 ജിബി ഫോണിന്റെ വില.

ഇന്ത്യയില്‍ കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിച്ചാണ് 64 ജിബി ഫോണിന്റെ വില കുറച്ചത്. 5 ഇഞ്ച് എച്ചഡി ഡിസ്‌പ്ലേ, 2.5 ജിഗാഹെര്‍ട്‌സ് സ്‌നാപ്ഡ്രാഗണ്‍ 801 ക്വാഡ് കോര്‍ പ്രൊസസര്‍, 3 ജിബി റാം എന്നിവയാണ് ഫോണിന്റെ സവിശേഷതകള്‍. 13 മെഗാപിക്‌സലിന്റെ പ്രധാന കാമറയും 8 മെഗാ പിക്‌സലിന്റെ മുന്‍ കാമറയുമാണ് ഫോണിലുള്ളത്. 3080 എംഎഎച്ചിന്റെ ബാറ്ററി കൂടുതല്‍ ചാര്‍ജ് നില്‍ക്കുന്നതിനു സഹായിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

ഷവോമിയുടെ വിപണിയിലെ ഏറ്റവും വലിയ എതിരാളികളായ വണ്‍പ്ലസ് അടുത്തകാലത്ത് പ്രധാന മോഡലുകളുടെ വില കുറച്ചിരുന്നു. ഇതിനോട് മത്സരിക്കാനാണ് എംഐ 4ന്റെ വിലയില്‍ കുറവുവരുത്താന്‍ ഷവോമി തയാറായതെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News