90 ഡിഗ്രിയിൽ കുത്തനെ ടേക്ക് ഓഫ് ചെയ്യുന്ന ഡ്രീംലൈനർ എയർക്രാഫ്റ്റിന്റെ 787-9 വിമാനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. അടുത്ത ആഴ്ച്ച ആരംഭിക്കുന്ന പാരീസ് എയർഷോയുടെ റിഹേഴ്‌സലിന്റെ വീഡിയോയാണ് പുറത്ത് വന്നത്.

റൺവേയിലൂടെ പതുക്കെ നീങ്ങിയ ഡ്രീംലൈനർ അടുത്ത നിമിഷം കുത്തനെ ഉയരുകയായിരുന്നു. 250 ദശലക്ഷം ഡോളർ വില വരുന്നതാണ് ഈ എയർക്രാഫ്റ്റ്. ജൂൺ 15 മുതൽ 21 വരെ പാരീസിലെ ലെ ബോർഗയിലാണ് എയർഷോ നടക്കുന്നത്. ജൂൺ 11ന് യൂട്യൂബിലിട്ട വീഡിയോ രണ്ട് ദിവസം കൊണ്ട് 43 ലക്ഷമാളുകളാണ് കണ്ടത്.