മെക്‌സിക്കോ സിറ്റി: സെല്‍ഫിയെടുത്ത് ഗിന്നസ് റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ രണ്ടായിരത്തോളം ആളുകള്‍ ഒത്തുകൂടി. മെക്‌സികോയിലാണ് സംഭവം.

മെക്‌സിക്കോയിലെ സ്മാരകത്തിന് മുന്നില്‍ ഒത്തുകൂടിയ ജനങ്ങള്‍ ഒന്നൊന്നായി സെല്‍ഫിയെടുത്തു. ഇത് ലോകറെക്കോഡാകുവാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കയിലെ സെല്‍ഫി റെക്കോര്‍ഡ് തകര്‍ക്കാനായിരുന്നു ഇവര്‍ ഒത്തു കൂടിയത്. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ സെല്‍ഫിയില്‍ 2997 ആളുകളാണ് ഉണ്ടായിരുന്നതെന്ന് ഗിന്നസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതിനെതുടര്‍ന്ന് അടുത്തടുത്ത് എടുത്ത ഏറ്റവും വലിയ സെല്‍ഫിയാകും. റെക്കോര്‍ഡ് ഫലം ഇതുവരെ പുറത്ത് വിട്ടിട്ടില്ല.