വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പകുതി വലിച്ച ചുരുട്ടിന് വില നാലര ലക്ഷത്തോളം

ലണ്ടന്‍: ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷ് ഭരണാധികാരിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ വലിച്ച് പകുതിയാക്കിയ ശേഷം ഉപേക്ഷിച്ച ചുരുട്ട് ലേലത്തില്‍ വയ്ക്കുന്നു. വില നാലര ലക്ഷത്തോളം ഇന്ത്യന്‍ രൂപ. 1962-ല്‍ കട്ടിലില്‍ നിന്ന് വീണ് പരുക്കേറ്റ് ആശുപത്രിയില്‍ കഴിയവേ, ആശുപത്രിയില്‍ സിഗരറ്റ് വലിക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിന് തൊട്ടുമുന്‍പ് അവസാനമായി ആശുപത്രിയിലിരുന്ന് ചര്‍ച്ചില്‍ വലിച്ചശേഷം ആഷ്ട്രേയില്‍ കുത്തിക്കെടുത്തിയ ചുരുട്ടിന്റെ ഇപ്പോള്‍ ലേലത്തില്‍ വയ്ക്കാന്‍ യുകെയിലെ പ്രധാന ലേലകമ്പനിയായ ഡ്യൂകാണ് ലേലത്തില്‍ വയ്ക്കുന്നത്. 4,500 ബ്രിട്ടീഷ് പൗണ്ട് അഥവാ, 4,48,827 രൂപയാണ് ലേലത്തുക. എന്നാല്‍, ഇതിലും അധികം വില ലഭിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

1962-ല്‍ മോണ്ട് കാര്‍ലേയില്‍ അവധി ആഘോഷത്തിനിടെ കട്ടിലില്‍ നിന്ന് വീണ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഇടുപ്പെല്ല് പൊട്ടി ഏതാനും ആഴ്ചകള്‍ മിഡില്‍സെക്‌സ് ആശുപത്രിയില്‍ സ്വകാര്യ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഈസമയം ധാരാളം സിഗാറുകള്‍ വലിക്കുമായിരുന്ന ചര്‍ച്ചില്‍, നിയന്ത്രണം വന്നശേഷം അവസാനമായി വലിച്ച് പകുതിയാക്കിയ ശേഷം ഒരു ചുരുട്ട് കുത്തിക്കെടുത്തി. അന്ന് ആശുപത്രിയിലുണ്ടായിരുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയാണ് ചുരുട്ടിന്റെ പകുതി ശേഖരിച്ച് വച്ചത്. അന്നുമുതല്‍ സിഗാറിന്റെ ശേഷിപ്പ് ആശുപത്രിയില്‍ സൂക്ഷിച്ച് വരുകയായിരുന്നു.

2015 ചര്‍ച്ചിലിന്റെ മരണത്തിന് ശേഷം അമ്പതാണ്ട് തികയുന്ന സാഹചര്യത്തിലാണ് സിഗാറിന്റെ ശേഷിപ്പ് ലേലത്തില്‍ വയ്ക്കാന്‍ ഡ്യൂക് തീരുമാനിച്ചത്. ചര്‍ച്ചിലിന്റെ ജീവിതത്തിലെ പരമപ്രധാനമായ സന്ദര്‍ഭമായാണ് ഈ ചുരുട്ടിനെ കാണുന്നതെന്ന് ഡ്യൂകിലെ ടിമോത്തി മെഡ്ഹസ്റ്റ് പറയുന്നത്. ചര്‍ച്ചിലിന്റെ ചുരുട്ട് വലി ഏറെ പ്രസിദ്ധമാണെങ്കിലും ഇത്രയധികം പ്രായമായ സമയത്ത് സംഭവിച്ച അപകടത്തില്‍ ജീവന് ഭീഷണിയാകുന്ന പരുക്കേറ്റപ്പോഴും അദ്ദേഹം ചുരുട്ട് വലിച്ചിരുന്നതാണ് പരമപ്രധാനമായി ഡ്യൂക് അധികൃതര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News