സ്വിഫ്റ്റിനെയും ഐ ട്വന്റിയെയും തോല്‍പിക്കുന്ന മൈലേജുമായി ഹോണ്ട ജാസ് ഉടനെത്തും

ദില്ലി: ന്യൂനതകളെല്ലാം പരിഹരിച്ച് രണ്ടാം വരവിന് തയ്യാറെടുക്കുകയാണ് ഹോണ്ട ജാസ്. പുതിയ രൂപത്തിലും ഭാവത്തിലും കരുത്തിലും പുതുതലമുറ ജാസ് ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും. മൈലേജ് തന്നെയാണ് പുതിയ ജാസിന്റെ ഏറ്റവും വലിയ പ്രത്യേകത. ഡീസല്‍ വേരിയന്റിലും കാര്‍ ലഭ്യമാകും എന്നത് രണ്ടാമത്തെ സവിശേഷത. വിപണിയിലെ ബദ്ധശത്രുക്കളായ മാരുതി സ്വിഫ്റ്റിനെയും ഹ്യൂണ്ടായ് ഐ ട്വന്റിയെയും തോല്‍പിക്കാനാണ് പുതുതലമുറ ഹോണ്ട ജാസിന്റെ വരവ്.
മൈലേജിന്റെ കാര്യത്തില്‍ മറ്റേതൊരു പ്രീമിയം ഹാച്ച്ബാക്ക് കാറിനെയും പുതിയ ജാസ് തോല്‍പിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ലീറ്ററിന് 27.3 കിലോമീറ്റര്‍ മൈലേജാണ് ഹോണ്ട ജാസിന് വാഗ്ദാനം ചെയ്യുന്നത്. ഹോണ്ടയുടെ തന്നെ ഇന്ധനക്ഷമത കൂടിയ മികച്ച രണ്ടാമത്തെ കാറാവും ജാസ്.
രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് ഹോണ്ട ജാസിനുണ്ടാവുക. 1.5 ലീറ്റര്‍ ഐ-ഡിടെക് ഡീസല്‍ വേരിയന്റിലും 1.2 ലീറ്റര്‍ ഐ-വിടെക് പെട്രോള്‍ വേരിയന്റിലും ജോസ് ലഭ്യമാകും. 1.5 ലീറ്റര്‍ ഐ-ഡിടെക് എഞ്ചിന്‍ 99 കുതിരശക്തിയില്‍ 200 എന്‍എം ടോര്‍ക് നല്‍കും. 1.2 ലീറ്റര്‍ ഐ-വിടെക് 88 കുതിരശക്തിയില്‍ 110 എന്‍എം ടോര്‍ക് നല്‍കും. സിറ്റി, അമേസ്, മൊബിലിയോ എന്നീ ഡീസല്‍ വാഹനങ്ങളുടെ അതേകരുത്ത് തന്നെയാണ് ജാസിന്റെ ഡീസല്‍ എഞ്ചിനും ഉള്ളത്.
എന്നാല്‍, സിറ്റി, അമേസ്, മൊബിലിയോ മോഡലുകളേക്കാള്‍ ഗിയര്‍ റേഷ്യോ എട്ട് ശതമാനം കൂടുതലാണ് ജാസിന്. ഡീസല്‍ വേരിയന്റില്‍ സിക്‌സ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് ഗിയര്‍ബോക്‌സ്. പെട്രോള്‍ വേരിയന്റില്‍ ഫൈവ് സ്പീഡ് മാനുവല്‍ ഫൈവ് സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയര്‍ ട്രാന്‍സ്മിഷന്‍ സിസ്റ്റം ആണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News