കോപ്പയിലെ നോട്ടപ്പുള്ളികള്‍

തിവ് പോലെ ലോകം അറിയാന്‍ കാത്തിരിക്കുന്ന ഒരു പറ്റം സൂപ്പര്‍ താരങ്ങള്‍ ഇക്കുറിയും ഈ ടൂര്‍ണമെന്റില്‍ ഉണ്ട്. അവരെ കാത്തു തന്നെയാണ് ബാഴ്‌സയും ചെല്‍സിയുമടങ്ങുന്ന വമ്പന്‍മാര്‍ നില്‍ക്കുന്നതും. പ്രവചനങ്ങള്‍ കാറ്റില്‍ പറത്താന്‍ ശേഷിയുള്ളവരാണ് അവര്‍. നാളെയുടെ വാഗ്ദാനങ്ങള്‍. രാജ്യാന്തര മത്സരങ്ങളില്‍ അധികം തിളങ്ങാത്തവരും, ചിലര്‍ ക്ലബ്ബ് മത്സരങ്ങളിലൂടെ കഴിവ് തെളിയിക്കുന്നവരുമാണ്. ലാറ്റിനമേരിക്കയുടെ ലോകകപ്പില്‍ തങ്ങളുടെ ഭാവി മാറ്റിയെഴുതാന്‍ തയ്യാറായിക്കഴിഞ്ഞു അവര്‍.

1 Charles_Aránguiz
1. ചിലിയന്‍ താരം ചാള്‍സ് അരാന്‍ഗ്വിസാണ് ആതിഥേയരുടെ പ്രതീക്ഷകള്‍ മുഴുവന്‍ പേറുന്നത്. മധ്യനിരയില്‍ നിന്ന് ഭാവനാപൂര്‍ണമായ നീക്കങ്ങള്‍ അരാന്‍ഗ്വിസില്‍ നിന്നും പ്രതീക്ഷിക്കാം. ചിലിക്കായി ഇതിനോടകം തന്നെ 34 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുള്ള താരം 4 ഗോളുകള്‍ നേടുകയും നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. അലക്‌സിസ് സാഞ്ചസിന് പുറകില്‍ അണിനിരക്കുന്ന അരാന്‍ഗ്വിനെ എതിരാളികള്‍ സൂക്ഷിക്കുക തന്നെ വേണം.

2 robrto fermino

2. ടൂര്‍ണമെന്റിന്റെ ഫേവറേറ്റുകളായ ബ്രസീല്‍ ടീമില്‍ റോബോര്‍ട്ടോ ഫെര്‍മിനോ എന്നൊരു 23കാരനുണ്ട്. 6 കളികളില്‍ നിന്ന് 3 ഗോളുകള്‍. കോപ്പയിലേക്കുള്ള തയ്യാറെടുപ്പ് മത്സരത്തില്‍ ഹോണ്ടൂറാസിനെതിരെ നേടിയ ഗോള്‍ ടൂര്‍ണമെന്റില്‍ ഫെര്‍മിനോ നല്‍കുന്ന മുന്നറിയിപ്പാണ്.

3 Michael-Hector

3.കോപ്പ അമേരിക്കയിലെ അതിഥികളായ ജമൈക്കയുടെ താരം പ്രതിരോധത്തില്‍ നിന്നുമാണ്. ജനനം കൊണ്ട് ഇംഗ്ലീഷുകരനായ മൈക്കിള്‍ ഹെക്ടര്‍. ഇംഗ്ലീഷ് ക്ലബ്ബുകളില്‍ കളിച്ചു പരിചയിച്ച ഈ 22 കാരനിലാണ് ജമൈക്കയുടെ പ്രതീക്ഷകളത്രെയും.

4 Erik-Lamela

4.യൂറോപ്പിലെ വമ്പന്‍മാരായ ടോട്ടനം ഹോട്‌സ്പറിന്റെ താരം എറിക് ലമേലയാണ് അര്‍ജന്റീനയുടെ തുറുപ്പ് ചീട്ടായി മാറാന്‍ സാധ്യതയുള്ള കളിക്കാരന്‍. 11 മത്സരങ്ങള്‍ മാത്രമാണ് അര്‍ജന്റീനിയന്‍ കുപ്പായത്തില്‍ ലമേലയ്ക്ക് കളിച്ച് പരിചയമുള്ളു. മധ്യനിരയില്‍ നിന്നും മെസ്സിക്ക് പന്ത് എത്തിച്ചു കൊടുക്കാനും, അവശ്യ സമയത്ത് ഗോളിലേക്ക് ലക്ഷ്യം വയ്ക്കാനും ലമേലയ്ക്ക് കഴിയും. 23 വയസ്സാണ് ലമേലയുടെ പ്രായം.

5 Giorgian-De-Arrascaeta

5.ഡീഗോ ഫോര്‍ലാന്‍ കളമൊഴിയുകയും, സുവാരസിന് ഫിഫയുടെ വിലക്ക് നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ തീര്‍ത്തും ദുര്‍ബലമായിപ്പോയ ഉറുഗ്വയെ കൈപിടിച്ചുയര്‍ത്താന്‍ തയ്യാറെടുക്കുന്ന താരമാണ് ജോര്‍ജിയാന്‍ ഡി അരാസ്‌കേറ്റ. ക്ലബ്ബ് ഫുട്‌ബോളില്‍ ഗോളടിച്ചു കൂട്ടുന്ന ഈ അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡറിലാണ് ചാമ്പ്യന്‍മാരുടെ വിധിയെഴുത്ത്.

6 javier_guemez_1

6. രണ്ടാം നിര ടീമുമായി എത്തുന്ന മെക്‌സിക്കോയ്ക്ക് എന്തെങ്കിലും ചെയ്യാനായാല്‍ അത് ഹാവിയെര്‍ ഗ്വിമിസിലീടെ ആയിരിക്കും. തീര്‍ത്തും പുതുമുഖങ്ങള്‍ നിറഞ്ഞ ടീമില്‍ ഗ്വിമിസിന്റെ പ്രകടനം അല്‍പം മുന്‍പന്തിയിലാണ്. മധ്യനിരയില്‍ ആക്രമണങ്ങള്‍ നയിക്കാനും, പ്രതിരോധവുമായി യോജിച്ചു കളിക്കാനും ഗ്വിമിസിന് കഴിയും

7 oscar_romero

7. ഓസ്‌കാര്‍ റൊമേറോ, പരാഗ്വേയുടെ മധ്യനിര താരം. 10 കളികള്‍ പരാഗ്വേക്കായി ബൂട്ടണിഞ്ഞു. പരാഗ്വേ ക്ലബ്ബായ സെറോയ്ക്ക് വേണ്ടി 130 കളികള്‍ കളിച്ചു. നിലവില്‍ അര്‍ജന്റീനിയന്‍ ക്ലബ്ബായ റെയിസിങ്ങിന്റെ താരം. ലെഫ്റ്റ് വിങ്ങില്‍ നിന്ന് കളിച്ചു കയറാനും, സ്‌ട്രൈക്കറുടെ വേഷമണിയാനും കഴിവുള്ള താരം.

8 miller

8. മില്ലര്‍ ബൊലാനോസ. ഇക്വഡോറിന്റെ ഗോള്‍ പ്രതീക്ഷകള്‍ നിറയുന്നത് ഈ മുന്നേറ്റ താരത്തിലാണ്. 2006 മുതല്‍ മൈതാനത്ത് സജീവമെങ്കിലും ഇക്വഡോറിന്റെ ദേശീയ ടീമില്‍ ഇടം കണ്ടെത്തുന്നത് ഈ അടുത്ത കാലത്താണ്. 4 കളികളില്‍ നിന്ന് ദേശീയ ടീമിനായി 2 ഗോളുകള്‍ നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News