• Today is: Tuesday, February 28, 2017

സാഹസികയാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക്; ലോകത്തെ പത്ത് ദുര്‍ഘട റെയില്‍പാതകള്‍

KURANDA-RAILWAY

നിങ്ങള്‍ എപ്പോഴെങ്കിലും സാഹസികമായ ട്രെയിന്‍ യാത്ര നടത്തിയിട്ടുണ്ടോ? എങ്കിലിതാ ലോകത്തിലെ പത്ത് ദുര്‍ഘട റെയില്‍ പാതകള്‍.

1 കുറന്ത റെയില്‍വേ: ഓസ്‌ട്രേലിയയിലെ ക്യൂന്‍സ് ഐലന്റില്‍ നിന്നും അടുത്തുള്ള കുറാന്ത എന്ന നഗരത്തിലേയ്ക്കുള്ള റെയില്‍ പാതയാണ് കുറാന്ത സിനിക്ക് റെയില്‍വേ. 1891ല്‍ പ്രവര്‍ത്തനമാരംഭിച്ച സര്‍വ്വീസ് ഇന്ന് വിനോദസഞ്ചാരികളാണ് കൂടുതല്‍ യാത്ര ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 1073 അടി മുകളിലൂടെയാണ് റെയില്‍വേ പാത നിര്‍മ്മിച്ചിരിക്കുന്നത്.

Kuranda-Scenic-Railway

 

 2ഗാമ്പിര്‍ റെയില്‍വേ്: ഇന്റോനേഷ്യയിലെ ഗാമ്പിര്‍ റെയില്‍വേയാണ് രണ്ടാം സ്ഥാനത്ത്. 1990ലാണ് ഗാമ്പിര്‍റെയില്‍വേ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇന്റോനേഷ്യയിലെ പ്രധാനപ്പെട്ട റെയില്‍വേ പാതകളിലൊന്നാണ് ദാമ്പിര്‍ റെയില്‍വേ.

Argo-Gede-Train-Railroad

 

3 ഓട്‌നിക്വാ ചൂ ജോ: ആഫ്രിക്കയിലെ അവസാന കല്‍ക്കരി തീവണ്ടിയാണ് ഓട്‌നിക്വാ ചൂ ജോ. സൗത്ത് ആഫ്രിക്കയിലെ ജോര്‍ജ് കെയ്‌സ്‌നയെയും തമ്മില്‍ ബന്ധിപ്പിക്കാനാണ് 1928ല്‍ തീവണ്ടി സര്‍വീസ് ആരംഭിക്കുന്നത്. കൈമാന്‍സ് പുഴയുടെ കുറുകെയാണ് ഓട്‌നിക്വാ ചൂ ജോ സഞ്ചരിക്കുന്നത്.

Outeniqua-Choo-Tjoe-Train

4കുംബ്രസ് ടോള്‍ടെക്ക് : ന്യൂമെക്‌സിക്കോയിലെ ചമ്മായിലുള്ള കുംബ്രസ് ടോള്‍ടെക്കിന് വെറും മൂന്നടി മാത്രം വീതിയുള്ള റെയില്‍ പാതയാണുള്ളത്. സമുദ്ര നിരപ്പില്‍നിന്നും 10,015 അടി പെക്കത്തിലാണ് ഈ റെയില്‍ പാത സ്ഥിതി ചെയ്യുന്നത്.

Cumbres-And-Toltec-Scenic-Railroad

 

5 ട്രെന്‍ അലാസ് ന്യൂബ്‌സ്: അര്‍ജന്റീനയിലെ സാല്‍റ്റാ പ്രവിശ്യയിലെ ടൂറിസ്റ്റ് ട്രെയിന്‍ സര്‍വീസാണ് ടെന്‍ അലാസ് ന്യൂബ്‌സ്. സമുദ്രനിരപ്പില്‍ നിന്നും 13,850 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ റെയില്‍വേ പാതയാണ് ലോകത്തില്‍ ഏറ്റവും ഉയരമുള്ള റെയില്‍വേ പാതകളില്‍ അഞ്ചാമന്‍.

Tren-A-Las-Nubes
6 വൈറ്റ് പാസ് ആന്റ് യുകോണ്‍ റൂട്ട്: കാനഡയിലെ സാങ്വേ, അലാസ്‌ക എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ വേ പാതയാണിത്. സമുദ്രനിരപ്പില്‍ നിന്നും 2,885 അടി ഉയരമുള്ള റെയില്‍വേ പാതയാണിത്.

White-Pass-And-Yukon-Route

7 ചെന്നൈ രാമേശ്വരം റൂട്ട്: പാമ്പന്‍ പാലം എന്നറിയപ്പെടുന്ന ചെന്നൈ-രാമേശ്വരം റെയില്‍ പാതയാണ് ഇന്ത്യയിലെ ആദ്യ കടല്‍ പാലം. സമുദ്ര നിരപ്പില്‍ നിന്നും 6,776 അടി ഉയരത്തിലാണ് ഈ റെയില്‍വേ പാത നിര്‍മ്മിച്ചിരിക്കുന്നത്.

Chennai-Rameswaram-Route

 

8 ജോര്‍ജ് ടൗണ്‍ ലൂപ്പ് റെയില്‍ റോഡ്: മൂന്നടി മാത്രം വീതിയുള്ള ജോര്‍ജ് ടൗണ്‍ റെയില്‍വേ പാത സമുദ്രനിരപ്പില്‍ നിന്നും 640 അടി ഉയരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 1877 ല്‍ നിര്‍മ്മിച്ച റെയില്‍വേ പാത അമേരിക്കയിലാണ് സ്ഥിതി ചെയ്യുന്നത്.

Georgetown-Loop-Railroad

 

9 മിനാമൈനാസോ ടക്കാമോറി ലെയിന്‍: ജപ്പാനിലെ ടക്കാമോറെയും മിനാമൈനാസോയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍ പാതയാണിത്.

Aso-Minami-Route

 

10 ഡെത്ത് റെയില്‍വേ: ബര്‍മ്മാ റെയില്‍വേയാണ് ഡെത്ത് റെയില്‍വേ എന്നു വിളിയ്ക്കുന്നത്. മൂന്നടി മൂന്നേമുക്കാല്‍ ഇഞ്ച് വലിപ്പം മാത്രമുള്ള ഈ റെയില്‍പാതയ്ക്ക് രണ്ടാം ലോകമഹായുദ്ധകാലത്താണ് ഈ റെയില്‍ പാത ആരംഭിക്കുന്നത്.

The-Death-Railway


{}
{}