രണ്ടുവര്‍ഷത്തിനകം തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എത്തും

ഇറ്റലി: ശരീരഭാഗങ്ങള്‍ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയകള്‍ ഇന്ന് സാധാരണമാണ്. എങ്കില്‍ തല മാറ്റിവയ്ക്കുന്ന ശസ്ത്രിയയെകുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കുവാനാകുമോ? എന്നാല്‍ ഇതാ രണ്ടു വര്‍ഷത്തിനകം തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നിലവില്‍ വരുമെന്ന് ഇറ്റലിയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍.

2013ലാണ് തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എന്ന ആശയത്തെക്കുറിച്ച് ശാസ്ത്രലോകം ചിന്തിച്ചുതുടങ്ങിയത്. തുടര്‍ന്ന് ഷിയാപിങ് റെന്‍ എ്ന്ന ചൈനീസ് ഡോക്ടര്‍ എലിയില്‍ പരീക്ഷണം നടത്തുകയും പരീക്ഷണം വിജയം കാണുകയും ചെയ്തു. 1000 എലികളില്‍ നടത്തിയ പരീക്ഷണത്തിനൊടുവിലാണ് അദ്ദേഹം വിജയം കൈവരിച്ചത്. മനുഷ്യരില്‍ പരീക്ഷണം നടത്തുന്നതിനായി ശാസ്ത്രലോകത്തിന്റെ ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവില്‍ ശരീരം സംഭാവന നല്‍കാന്‍ വാലേറി സ്പിരിഡോനോവ് എന്ന റഷ്യക്കാരന്‍ സമ്മതമറിയിച്ചു. പേശികള്‍ ക്ഷയിക്കുന്ന അപൂര്‍വ്വ രോഗം ബാധിച്ച് വീല്‍ ചെയറിലാണ് ഇദ്ദേഹം.

വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിന് ശേഷം ഇറ്റാലിയന്‍ ഡോക്ടറായ സെര്‍ജിയോ കാനവരോയാണ് ലോകത്തെ ആദ്യത്തെ തല മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കാന്‍ തയാറെടുക്കുകയാണ്. 2017 ക്രിസ്മസ് ദിനത്തിലാകും ലോകത്തിലെ ആദ്യത്തെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News