തിരുവനന്തപുരം: തൃത്താലയിലെ കൃഷി ഓഫീസറുടെ സ്ഥലം മാറ്റത്തെത്തുടര്‍ന്നു വി ടി ബല്‍റാം അധിക്ഷേപിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് ഡോ. ടി എം തോമസ് ഐസക്കിന്റെ മറുപടി. സിപിഐഎം സംസ്ഥാനത്തു തുടക്കമിട്ടതും പ്രചരിപ്പിക്കുന്നതുമായ ജൈവകൃഷി പദ്ധതിയെ അധിക്ഷേപിച്ചുകൊണ്ടും ഡോ തോമസ് ഐസക്കിനെ പരിഹസിച്ചുകൊണ്ടും ഇട്ട പോസ്റ്റിനാണ് മറുപടി നല്‍കിയിരിക്കുന്നത്.

തൃത്താല കൃഷി ഓഫീസര്‍ വി പി സിന്ധുവിന്റെ സ്ഥലം മാറ്റം സംബന്ധിച്ച പോസ്റ്റ് താന്‍ ഇട്ടത് ആരും തെറ്റിദ്ധരിപ്പിച്ചുകൊണ്ടായിരുന്നില്ലെന്നും ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും പറഞ്ഞുകൊണ്ടാണ് ഐസക്കിന്റെ മറുപടി ആരംഭിക്കുന്നത്. വകുപ്പുതലത്തില്‍ അല്ല സ്ഥലം മാറ്റ ഉത്തരവ് നല്‍കിയതെന്നും എംഎല്‍എ നേരിട്ടെത്തിക്കുകയായിരുന്നെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ ഒരു നടപടിക്ക് എന്ത് അടിയന്തര സാഹചര്യമാണ് ഉണ്ടായിരുന്നതെന്നും തൃത്താല ഗ്രൂപ്പിന്റെ നെല്‍കൃഷി, സമൃദ്ധിയുടെ ഓണച്ചന്ത പദ്ധതികള്‍ സുസ്ഥിരമാക്കാന്‍ കുറച്ചു കൂടി സമയം അനുവദിച്ചാല്‍ എന്തു സംഭവിക്കുമായിരുന്നു എന്നും തോമസ് ഐസക്ക് ചോദിക്കുന്നു. ബല്‍റാമിന്റെ നടപടിയിലും മറുപടി കടുത്ത സ്ത്രീവിരുദ്ധതയുണ്ടെന്നും ക്രൂര വൈരാഗ്യം ഉണ്ടെന്നും ഐസക്ക് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തോമസ് ഐസക്കിന്റെ പോസ്റ്റ് വന്നതിനു പിന്നാലെ നിലപാട് വിശദീകരിച്ചു വി ടി ബല്‍റാമും പോസ്റ്റ് ഇട്ടു. രണ്ടു പോസ്റ്റുകളുടെയും പൂര്‍ണ രൂപം ചുവടെ.

 

തൃത്താല കൃഷി ഓഫിസര്‍ വി.പി സിന്ധുവിന്‍റെ സ്ഥലംമാറ്റം സംബന്ധിച്ച പോസ്റ്റ് ഇട്ടത് ആരെങ്കിലും എന്നെ തെറ്റിദ്ധരിപ്പിച്ചതു കൊ…

Posted by Dr.T.M Thomas Isaac on Friday, September 4, 2015

 

 

സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഡോ.തോമസ് ഐസക്ക് പച്ചക്കള്ളങ്ങൾ ആവർത്തിക്കുകയാണ്. അദ്ദേഹത്തെപ്പോലെ ഊഹാപോഹങ്ങളും കേട്ടുകേൾ…

Posted by VT Balram on Friday, September 4, 2015