വിജയ് മല്യയ്ക്കും ബിർലയ്ക്കും ഡാബറിനും ആനവേട്ടക്കേസിൽ എന്ത് കാര്യം? അന്വേഷണം വ്യവസായ പ്രമുഖരിലേക്ക്

തിരുവനന്തപുരം: ആനവേട്ടക്കേസ് അന്വേഷണം രാജ്യത്തെ വ്യവസായ പ്രമുഖരിലേക്കും വ്യാപിക്കുന്നു. മലയാറ്റൂർ ആനവേട്ട കേസ് അന്വേഷണത്തിനിടെ ഇടനിലക്കാരിൽനിന്ന് ലഭിച്ച ഡയറിയാണ് നിർണായക വഴിതിരിവിലേക്ക് നയിച്ചത്. ഇതിൽ വ്യവസായ പ്രമുഖരുടെയും പൊതുമേഖലാ സ്ഥാപന മേധാവികളുടെയും പേരുവിവരങ്ങളും ശിൽപ്പങ്ങളുടെ വിലയും രേഖപ്പെടുത്തിയിട്ടുണ്ട്.

ഡയറിയിൽ വിജയ് മല്യ, എസി മുത്തയ്യ, ആദിത്യബിർല ഗ്രൂപ്പ്, ഡാബർ ഗ്രൂപ്പ്, ജെയ്ൻ ഗ്രൂപ്പ് എന്നിവരുടെ പേരുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന വനം വകുപ്പ് നൽകിയ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ അന്വേഷണം ആരംഭിച്ചു.

ശിൽപ്പങ്ങളുടെ വിലയും വിറ്റ സമയവും സ്ഥലവും ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ ഉന്നതർക്ക് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചത് കൊണ്ടാണ് അന്വേഷണം സിബിഐയെ ഏൽപ്പിച്ചതെന്ന് വനംമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News