പോണ്‍ കണ്ടാല്‍ രണ്ടുണ്ട് കാര്യം; ലോകത്തെ ഏറ്റവും വലിയ പോണ്‍ സൈറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് വാഗ്ദാനം നല്‍കിയത് വമ്പന്‍ സ്‌കോളര്‍ഷിപ്പ്

വിദ്യാര്‍ത്ഥികളും പോണ്‍സൈറ്റും തമ്മില്‍ എന്ത് ബന്ധം. ചിന്തിക്കാന്‍ വരട്ടെ. ലോകത്തെ പ്രമുഖ പോണ്‍ സൈറ്റായ പോണ്‍ഹബ്ബ് ആണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്തത്. അതും വന്‍ തുക. 25,000 അമേരിക്കന്‍ ഡോളര്‍ ആണ് വാഗ്ദാനം ചെയ്ത തുക. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ പതിനേഴ് ലക്ഷത്തോളം വരും സ്‌കോളര്‍ഷിപ്പ് തുക.

സ്‌കോളര്‍ഷിപ്പ് തുക വെറുതെയങ്ങ് നല്‍കുകയല്ല പോണ്‍ സൈറ്റ് ചെയ്തത്. ഇതിനായി ഒരു പ്രബന്ധമത്സരം പോണ്‍സൈറ്റ് നടത്തും. മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ നിങ്ങള്‍ എന്ത് ചെയ്യും എന്ന വിഷയത്തില്‍ 1,000 വാക്കില്‍ കുറയാതെ പ്രബന്ധം എഴുതണം.

വിദ്യാര്‍ത്ഥികള്‍ക്കായി പ്രബന്ധമത്സരം നടത്താനുള്ള പോണ്‍സൈറ്റിന്റെ നീക്കത്തിനെതിരെ അമേരിക്കന്‍ അധികൃതരില്‍ നിന്നുതന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പോണ്‍സൈറ്റുകളിലേക്ക വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനുള്ള വിലകുറഞ്ഞ തന്ത്രമാണിതെന്നാണ് പ്രധാന വിമര്‍ശനം. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള മാര്‍ക്കറ്റിംഗ് തന്ത്രമാണിതെന്നാണ് മറ്റൊരു ആക്ഷേപം. വിദ്യാര്‍ത്ഥികള്‍ ഇത്തരം ചതിക്കുഴികളില്‍ വീഴരുതെന്നാണ് ലൈംഗിക ചൂഷണം തടയുന്നതിനുള്ള അമേരിക്കന്‍ ദേശീയ അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോണ്‍ ഹാക്കിന്‍സിന്റെ മുന്നറിയിപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News