ന്യൂമാൻ കോളേജിലെ അക്രമം; കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റിന് സസ്‌പെൻഷൻ

തൊടുപുഴ: ന്യൂമാൻ കോളേജിൽ അക്രമം നടത്തിയ സംഭവത്തിൽ കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പള്ളിയെ സസ്‌പെൻഡ് ചെയ്തു. എൻഎസ്‌യു(ഐ) അഖിലേന്ത്യ പ്രസിഡന്റാണ് നിയാസിനെ സസ്‌പെൻഡ് ചെയ്തത്. കൂടുതൽ അന്വേഷണത്തിനായി അഖിലേന്ത്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, സംഭവത്തെ കുറിച്ച് അടിയന്തിര റിപ്പോർട്ട് നൽകാൻ കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ, ഇടുക്കി ഡിസിസി പ്രസിഡന്റ് റോയ് കെ പൗലോസിന് നിർദ്ദേശം നൽകി. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു.

തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ ഓണാഘോഷത്തിനിടെ വിദ്യാർത്ഥിനി ജീപ്പിടിച്ച് മരിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ കോളജുകളിലെല്ലാം പഠിപ്പു മുടക്കിന് കെഎസ്‌യു ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി തൊടുപുഴ ന്യൂമാൻ കോളജിലും സമരവുമായി കെഎസ്‌യു പ്രവർത്തകർ എത്തി. കോളജ് അടച്ചിടണമെന്ന ആവശ്യത്തിന് പ്രിൻസിപ്പൽ വഴങ്ങിയില്ല. തുടർന്ന് പ്രവർത്തകർ പ്രിൻസിപ്പലിനെയും അധ്യാപകരെയും കയ്യേറ്റം ചെയ്യുകയായിരുന്നു.

അധ്യാപകരെ കയ്യേറ്റം ചെയ്ത് സംഘർഷം നടക്കുന്നു എന്നറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാർക്ക് നേരെയാണ് കെഎസ്‌യു പ്രവർത്തകർ അക്രമം നടത്തിയത്. പൊലീസുകാരെ തള്ളി മാറ്റുകയും തൊപ്പി തട്ടിത്തെറിപ്പിക്കുകയും ചെയ്തു.നിയാസ് കൂരാപ്പള്ളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്. ഇക്കൂട്ടത്തിൽ കോളജിലെ കെഎസ്‌യു പ്രവർത്തകരായ ഒരു വിദ്യാർത്ഥി പോലും ഉണ്ടായിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News