തദ്ദേശ തെരഞ്ഞെടുപ്പ്; കമ്മീഷന്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്; തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ തീരുമാനമാകും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിപ്പിലെ പ്രതിസന്ധി തീര്‍ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് തീരുമാനമെടുക്കും. എന്ന് തെരഞ്ഞെടുപ്പ് നടത്തണമെന്നും ഏതുരീതിയില്‍ നടത്തണമെന്നുമുള്ള കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. തെരഞ്ഞെടുപ്പ് ഒരുമാസം നീട്ടിവയ്ക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍, നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരത്തില്‍ വരുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് കമ്മീഷന്‍ പറയുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരും കമ്മീഷനും രണ്ടു തട്ടിലായതോടെയാണ് പ്രതിസന്ധി തീര്‍ക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തീരുമാനമായത്.

തെരഞ്ഞെടുപ്പ് എങ്ങനെ നടത്തണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കമ്മീഷനാണെന്ന് കഴിഞ്ഞയാഴ്ച ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് നീട്ടാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഈ നിലപാട് സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ കമ്മീഷന് വേണ്ട സഹായം ചെയ്തു കൊടുക്കണമെന്ന് സര്‍ക്കാരിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. തിയ്യതി ഇന്നുതന്നെ പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷം ഇന്നത്തെ സര്‍വകക്ഷി യോഗത്തില്‍ അറിയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News