കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് തെരുവിലേക്കും; സിഎന്‍ ബാലകൃഷ്ണനെതിരെ തൃശ്ശൂരില്‍ പോസ്റ്ററുകള്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ ചാവക്കാട് ഹനീഫ കൊല്ലപ്പെട്ട സംഭവത്തോടെ രൂക്ഷമായ കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് പോര് തെരുവിലേക്കും വ്യാപിക്കുന്നു. മന്ത്രി സിഎന്‍ ബാലകൃഷ്ണനെതിരെ തൃശ്ശൂര്‍ നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഹനീഫയുടെ കൊലപാതകികളെ സിഎന്‍ ബാലകൃഷ്ണന്‍ സംരക്ഷിക്കുകയാണെന്നാണ് പോസ്റ്ററിലെ ആരോപണം. ഹനീഫയുടെ ആത്മാവിന് നീതിവേണം. ഗോപപ്രതാപനെ അറസ്റ്റ് ചെയ്യണമെന്നും പോസ്റ്ററില്‍ ആവശ്യമുണ്ട്. സിഎന്‍ ബാലകൃഷ്ണന് ഒത്താശ ചെയ്യുന്നത് വി ബല്‍റാമും ഗോപപ്രതാപനുമാണ്. ഇവരെ അറസ്റ്റ് ചെയ്യണമെന്ന് സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ പതിച്ച പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

4 12

വാര്‍ത്താസമ്മേളനം വിളിച്ച് നേതൃത്വത്തെ വിമര്‍ശിച്ച ഐ ഗ്രൂപ്പ് മൂരാച്ചികള്‍ കോണ്‍ഗ്രസിനെ തകര്‍ക്കുന്നുവെന്ന് പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. ഈച്ചരത്ത് മധു, ലാല്‍ജി കൊള്ളന്നൂര്‍, ഇപ്പോള്‍ ഹനീഫയും സിഎന്‍ നിങ്ങള്‍ക്ക് മാപ്പില്ല. ഹനീഫയുടെ മരണശേഷം ഗോപപ്രതാപന്‍ ഡിസിസി ഓഫീസില്‍ എത്തിയത് എന്തിനാണെന്നും മന്ത്രിയുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയത് എന്തിനായിരുന്നെന്നും പോസ്റ്ററില്‍ ചോദിക്കുന്നു. സിഎന്‍ ബാലകൃഷ്ണന്‍ കൊലപാതകികള്‍ക്ക് വിടുപണി ചെയ്യുകയാണെന്നും പോസ്റ്ററിലുണ്ട്.

9

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here