കണ്ണൂരില്‍ യുവതിയ്ക്കും മകനും നേരെ വീണ്ടും വീടുകയറി ആര്‍എസ്എസ് ആക്രമണം; മോര്‍ഫ് ചെയ്ത് നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി – Kairalinewsonline.com
Crime

കണ്ണൂരില്‍ യുവതിയ്ക്കും മകനും നേരെ വീണ്ടും വീടുകയറി ആര്‍എസ്എസ് ആക്രമണം; മോര്‍ഫ് ചെയ്ത് നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി

കണ്ണൂരില്‍ യുവതിയ്ക്കും മകനും നേരെ വീണ്ടും ആര്‍എസ്എസ് ആക്രമണം; മോര്‍ഫ് ചെയ്ത് നഗ്ന ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ആക്രമണം.

കണ്ണൂര്‍: കണ്ണൂരില്‍ യുവതിയ്ക്കും മകനും നേരെ വീണ്ടും ആര്‍എസ്എസ് ആക്രമണം; മോര്‍ഫ് ചെയ്ത് നഗ്ന ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ആക്രമണം. കണ്ണൂര്‍ ഇരിട്ടി കളാംതോട് സ്വദേശി റീനയെയും മകനെയും ആണ് ആര്‍എസ്എസ് സംഘം ആക്രമിച്ചത്. വീട്ടിലെത്തിയായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ റീനയെയും മകന്‍ വിഷ്ണുവിനെയും കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രവര്‍ത്തകരായ വടക്കയില്‍ ബിജു, ബിനോയ് എന്നിവരാണ് ആക്രമിച്ചത്.

ഇരിട്ടി കുട്ടുറുഞ്ചാലില്‍ സിപിഐഎം പ്രവര്‍ത്തകന്‍ വിനോദിന്റെ വീട് കഴിഞ്ഞ ശനിയാഴ്ച ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. വിനോദിന്റെ സഹോദരിയാണ് ആക്രമണമേറ്റ റീന. ഇതിന്റെ തുടര്‍ച്ചയാണ് രാത്രിയോടെ ഉണ്ടായ ആക്രമണം. മകന്‍ വിഷ്ണുവും സഹോദരന്‍ വിനോദും ഇനി രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങിയാല്‍ ആക്രമിക്കുമെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഭീഷണി നിലവിലുണ്ട്. കഴിഞ്ഞ തവണ സഹോദരന്റെ വീട്ടില്‍ കയറി ആക്രമിക്കവെ റീനയുടെ നൈറ്റി വലിച്ചു കീറാനും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശ്രമിച്ചു. തുടര്‍ന്ന് മോര്‍ഫ് ചെയ്ത് നഗ്ന ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് റീനയെ ഭീഷണിപ്പെടുത്തി.

Leave a Reply

Your email address will not be published.

To Top