ചാവക്കാട്ടെ ഗ്രൂപ്പ് കൊലപാതകം; തീരുമാനമെടുക്കാനാവാതെ കെപിസിസി; സിഎന്‍ ബാലകൃഷ്ണനെ പങ്കെടുപ്പിച്ച് വീണ്ടും യോഗം ചേരാന്‍ ശ്രമം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് വിഎം സുധീരന്‍

തിരുവനന്തപുരം: തൃശൂര്‍ ഡിസിസിയിലെ സംഘടനാ വിഷയങ്ങള്‍ പരിഹരിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന കെപിസിസി പ്രത്യേക യോഗത്തിന് തീരുമാനമെടുക്കാനായില്ല. മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍ ബഹിഷ്‌കരിച്ചതിനാലാണ് കെപിസിസിക്ക് തീരുമാനമെടുക്കാന്‍ കഴിയാതിരുന്നത്. സിഎന്‍ ബാലകൃഷ്ണനെ പങ്കെടുപ്പിച്ച് പ്രത്യേക യോഗം വീണ്ടും ചേരും. കെപിസിസി നേതാക്കളും തൃശൂരിലെ ഡിസിസി നേതാക്കളുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സിഎന്‍ ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തും.

ഹനീഫ വധത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ വിഭാഗീയത വളര്‍ത്താന്‍ അനുവദിക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. തൃശൂര്‍ ഡിസിസി നേതൃത്വവുമായി ചര്‍ച്ച തുടരും. ഹനീഫ വധവും സിഎന്‍ ബാലകൃഷ്ണനെതിരായ നീക്കവും രണ്ടായി കാണണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News