ടേക്ക്ഓഫിനൊരുങ്ങിയ ബ്രിട്ടീഷ് വിമാനത്തിന് തീപിടിച്ചു; ടേക്ക് ഓഫ് റദ്ദാക്കി; 172 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ലണ്ടന്‍: ലാസ് വേഗാസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു. യാത്രക്കാര്‍ അടക്കം 172 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ബോയിംഗ് 777 എന്ന വിമാനമാണ് ടേക്ക് ഒഫിനൊരുങ്ങവേ തീപിടിച്ചത്. ഉടന്‍ തന്നെ വിമാനം ടേക്ക് ഓഫ് റദ്ദാക്കി പൈലറ്റ് അടിയന്തരമായി താഴെയിറക്കുകയും യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു. നിസാര പരുക്കേറ്റ രണ്ടുപരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. 159 യാത്രക്കാരും 13 വിമാന ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എമര്‍ജന്‍സി വാതിലുകളിലൂടെയാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.
ബി 777-200 എന്ന വിമാനം ലണ്ടനിലെ ഗാറ്റ്‌വിക്കിലേക്ക് പറക്കാനൊരുങ്ങുകയായിരുന്നു. പെട്ടെന്ന് യന്ത്രത്തകരാര്‍ ശ്രദ്ധയില്‍പെടുകയും ഉടന്‍ തന്നെ വിമാനത്തിന്റെ എഞ്ചിന്‍ ഭാഗത്ത് തീപടരുകയും ചെയ്തു. വിമാനം ടേക്ക്ഓഫ് ചെയ്യുന്നത് റദ്ദാക്കിയ പൈലറ്റ് അടിയന്തര വാതിലുകളിലൂടെ പുറത്തു കടക്കാന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കുകയുമായിരുന്നു.

വീഡിയോ കാണാം;

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here