സംഘഭീകരത അവസാനിക്കുന്നില്ല; എഴുത്തുനിര്‍ത്തിയില്ലെങ്കില്‍ കല്‍ബുര്‍ഗിക്കു പിന്നാലെ കെ എസ് ഭഗവാനെയും വധിക്കുമെന്നു സംഘപരിവാര്‍

മൈസൂര്‍: സ്വതന്ത്ര എഴുത്തിനെയും യുക്തിചിന്തയെയും സംഘപരിവാര്‍ വച്ചുപൊറുപ്പിക്കില്ലെന്നു വീണ്ടും തെളിയുന്നു. വിഗ്രഹാരാധാനയെ എതിര്‍ത്തതിന് ധാര്‍വാഡില്‍ കന്നഡ എഴുത്തുകാരന്‍ എം എം കല്‍ബുര്‍ഗിക്കു പിന്നാലെ മറ്റൊരു എഴുത്തുകാരനും യുക്തിചിന്തകനുമായ കെ എസ് ഭഗവാനെയും വധിക്കുമെന്നു ഭീഷണി. മൈസൂരിലെ വസതിയിലാണ് ഭീഷണിക്കത്തു ലഭിച്ചത്. ഭഗവാന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മൈസൂര്‍ പൊലീസ് കേസെടുത്തു.

ഭഗവാന്‍, താങ്കള്‍ സുരക്ഷിതനാണെന്ന് ആശ്വസിക്കേണ്ട. മൂന്നുപേരെ വിജയകരമായി ഇല്ലാതാക്കി. അടുത്തതു താങ്കളാണ്. ലക്ഷ്യം ഞങ്ങള്‍ പാഴാക്കില്ല. ഞങ്ങള്‍ വരുമ്പോള്‍ ഒരു പൊലീസ് സുരക്ഷയും നിങ്ങളെ സംരക്ഷിക്കില്ല. എന്തു ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയാം. ദിവസങ്ങള്‍ എണ്ണിക്കോളൂ… എന്നായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം.

ഫെബ്രുവരിയില്‍ നടന്ന ഒരു ചടങ്ങില്‍ കൃഷ്ണന്‍ പാപിയാണെന്നും ഭഗവത്ഗീതയ്‌ക്കെതിരായ പരാമര്‍ശങ്ങളും ഭഗവാന്‍ നടത്തിയിരുന്നു. രാമന്‍ താഴ്ന്ന ജാതിക്കാര്‍ക്കു വിരുദ്ധനായിരുന്നെന്നും മികച്ച രാജാവല്ലെന്നു പറഞ്ഞതും സംഘപരിവാറിനെ ചൊടിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം കല്‍ബുര്‍ഗി മരിച്ച ദിവസം അടുത്ത ലക്ഷ്യം ഭഗവാനാണെന്നു ബജ്‌രംഗ്ദള്‍ നേതാവ് ഭുവിത് ഷെട്ടി ട്വീറ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നു മംഗലാപുരം പൊലീസ് സ്വമേധയാ കേസെടുത്തു ഷെട്ടിയെ അറസ്റ്റ് ചെയ്തിരുന്നു.

RELATED STORIES

എഴുതുമ്പോഴും പറയുമ്പോഴും ഹിന്ദുവാകണം, അല്ലെങ്കില്‍ നമ്മളെയൊക്കെ അവര്‍ കൊന്നുകളയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here