കാഴ്ചയില്‍ മാറ്റമില്ല; സംവിധാനങ്ങള്‍ അടിമുടി മാറി; പുതിയ ഐ ഫോണുകളും ഐ പാഡ് പ്രോയും പുറത്തിറങ്ങി; പുതിയ ആപ്പിള്‍ വിസ്മയം തൊട്ടറിയാന്‍ ടെക് ലോകം

സാന്‍ഫ്രാന്‍സിസ്‌കോ: ആദ്യ ഐ ഫോണിന് എട്ടുവയസാകുന്ന കാലത്ത് പുതിയ സംവിധാനങ്ങളുമായി പുതിയ പതിപ്പുകള്‍. ഇന്നലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങിലാണ് ഐഫോണിന്റെ രണ്ടു പതിപ്പുകളും ഐപാഡ് പ്രോയും ആപ്പിള്‍ ടിവിയും സിഇഒ ടിം കുക്ക് അവതരിപ്പിച്ചത്. കാഴ്ചയില്‍ ഒന്നുപോലെയെങ്കിലും സംവിധാനങ്ങളെല്ലാം പുത്തനാണെന്നാണ് പുതിയ ഉല്‍പന്നങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ടിം കുക്ക് പറഞ്ഞത്.

ഐ ഫോണ്‍ സിക്‌സ് എസ്, ഐ ഫോണ്‍ സിക്‌സ് എസ് പ്ലസ് എന്നിവയാണ് പുതിയ പതിപ്പുകള്‍. വിമാനഭാഗങ്ങള്‍ നിര്‍മിക്കുന്ന അലുമിനിയം ഉപയോഗിച്ചാണ് ഐഫോണ്‍ സിക്‌സ് എസ്, സിക്‌സ് എസ് പ്ലസ് എന്നിവ നിര്‍മിച്ചിരിക്കുന്നത്. 12 മെഗാപിക്‌സല് ക്യാമറ. ത്രീ ഡി ടച്ച് സ്‌ക്രീനാണ് ഐഫോണിന്റെ പുതിയ പതിപ്പുകളുടെ പ്രധാന സവിശേഷത. ഐ പാഡിനേക്കാള്‍ 22 മടങ്ങ് വേഗതയുമായാണ് ഐ പാഡ് പ്രോയുടെ വരവ്.

ഫോഴ്‌സ്ടച്ച് സംവിധാനമാണ് ഐഫോണിന്റെ പുതിയ പതിപ്പുകളിലെ ഏറ്റവും വലിയ പ്രത്യേകത. ലളിതമായ ടച്ചുകൊണ്ടു സ്‌ക്രീനില്‍ ഡയറക്ഷനുകള്‍ മാത്രവും ബലമായുള്ള
ടച്ചില്‍ ആപ്ലിക്കേഷനുകള്‍ ഓപ്പണ്‍ ചെയ്യാനും എഡ്ജിലുള്ള ദീര്‍ഘമായ ടച്ചുകൊണ്ടു ആക്ടിവായ എല്ലാ ആപ്ലിക്കേഷനുകളും കാണാനും സാധിക്കും. ആഫോണ്‍ സിക്‌സ് എസിന് 4.7 ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലേയും സിക്‌സ് എസ് പ്ലസിന് 5.5 ഇഞ്ച് ഡിസ്‌പ്ലേയുമാണുള്ളത്.

12.9 ഇഞ്ച് സ്‌ക്രീന്‍, നാല് സ്പീക്കര്‍ ഓഡിയോ, 10 മണിക്കൂര്‍ ബാറ്ററി അങ്ങിനെ പോകുന്നു ഐ പാഡ് പ്രോയുടെ വിശേഷങ്ങള്‍. ആപ്ലിക്കേഷന്‍ സ്റ്റോറുമായാണ് ആപ്പിള്‍ ടിവി ഇറക്കിയിരിക്കുന്നത്. ആവശ്യാനുസരണം ടി.വി പരിപാടികള്‍ തിരഞ്ഞെടുക്കാന്‍ ഇതിലൂടെ സാധിക്കും. ആപ്പിള്‍ പെന്‍സിലും സ്മാര്‍ട് വാച്ചുകളും ഇതോടൊപ്പം പുറത്തിറക്കി. ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഉല്‍പന്ന അവതരണ ചടങ്ങാണ് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel