ന്യായവിലക്ക് ഗൂണമേന്‍മയുള്ള സാധനങ്ങളുമായി ‘എന്റെ കട’ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വരുന്നു; കേരളപ്പിറവി ദിനത്തില്‍ ആയിരം ഗ്രാമങ്ങളില്‍ തുടങ്ങും

തിരുവനന്തപുരം: ന്യായവിലക്ക് ഗൂണമേന്‍മയുള്ള സാധനങ്ങള്‍ ജനങ്ങളിലെത്തിക്കാനായി ‘എന്റെ കട’ സൂപ്പര്‍മാര്‍ക്കറ്റുകള്‍ കേരളപ്പിറവി ദിനത്തില്‍ ആരംഭിക്കും. സംസ്ഥാനത്തെ ആയിരം ഗ്രാമങ്ങളിലാണ് സിസില്‍ റീട്ടെയ്ല്‍ മാനേജ്‌മെന്റ് എന്റെ കട കള്‍ ആരംഭിക്കുന്നത്. ചെറുകിട കുടില്‍ വ്യവസായ സംരംഭകരെ പ്രോല്‍സാഹിപ്പിക്കാനും എന്റെ കട ലക്ഷ്യമിടുന്നു.

ഓരോ ഗ്രാമങ്ങളിലും അവിടെത്തന്നെയുള്ള വ്യക്തികളും സ്വയം സഹകരണ സംഘങ്ങളും സ്ഥാപനങ്ങളുമാണ് എന്റെ കടകളുടെ സംരംഭകര്‍. സ്വന്തം ഉല്‍പന്നങ്ങള്‍ വിറ്റയിക്കാന്‍ വിപണിതേടുന്ന ചെറുകിട വ്യവസായികള്‍ക്ക് എന്റെ കടകള്‍ വിപണിയൊരുക്കും. കേരളത്തിലെ ഗ്രാമാന്തരങ്ങളില്‍ സജീവമാകുന്ന എന്റെ കടകളില്‍ ചെറുകിട വ്യവസായികളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേകപരിഗണന നല്‍കുന്നു.

അതോടൊപ്പം ബഹുരാഷ്ട്ര കമ്പനികളുടെ ഉത്പന്നങ്ങളും എന്റെ കടകളില്‍ ലഭിക്കും. ഓരോ എന്റെ കടയുടെയും നിശ്ചിത പരിധിക്കുള്ളില്‍ താമസിക്കുന്ന എണ്ണൂറ് കുടുംബങ്ങള്‍ക്ക് പ്രത്യേക പര്‍ച്ചേസ് കാര്‍ഡ് വഴി സബ്‌സിഡി നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ നല്‍കുന്ന സംവിധാനവും ഏല്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനൊപ്പം എന്റെ കടകള്‍ മറ്റ് പഞ്ചായത്തുകളില്‍ വ്യാപിപ്പിക്കുന്നതിന് സംരംഭകര്‍ക്ക് അവസരം നല്‍കും.

ചുരുങ്ങിയ സമയത്തിനുള്ളില്‍ ആയിരം എന്റെ കടകള്‍ കേരളത്തില്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ് സിസില്‍ ഗ്രൂപ്പ്. സിസില്‍ വികസിപ്പിച്ചെടുത്ത അത്യാധുനിക സംവിധാനങ്ങള്‍ എന്റെ കടകളുടെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കുന്നു. എന്റെ കടകളില്‍ ഏകീകൃത വിലസംവിധാനമാണ് നിലനില്‍നിര്‍ത്തിയിരിക്കുന്നതെന്ന് സിസില്‍ മാനേജിങ് ഡയറക്ടര്‍ സാബുകുമാര്‍ പറഞ്ഞു. എന്റെ കട രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടാനാഗ്രഹിക്കുന്ന സംരംഭകര്‍ക്ക് അവരവരുടെ പ്രദേശങ്ങളില്‍ എന്റെ കടയ്ക്കായി അപേക്ഷിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News