ബെയ്ജിങ്: കാമുകിയെ കൊന്ന് മൃതദേഹത്തിനൊപ്പം സെൽഫി എടുത്ത സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ. സെൽഫി സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് കാമുകൻ ക്വിൻ പൊലീസിന്റെ പിടിയിലായത്.

ഇരുവരും തമ്മിലുണ്ടായ തർക്കത്തിനൊടുവിലാണ് കൊല നടന്നതെന്നാണ് പ്രഥാമിക നിഗമനം. കൊലപ്പെടുത്തിയ ശേഷം ക്വിൻ, ലിൻ മരിച്ചശേഷം ഒപ്പമെടുത്ത സെൽഫി മുമ്പുണ്ടായിരുന്ന ഒരു ഫോട്ടോയോടൊപ്പം പോസ്റ്റ് ചെയ്യുകയായിരുന്നു. ചിത്രം വൈറലായതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവം നടന്ന് ഒൻപത് മണിക്കൂറിന് ശേഷമാണ് ക്വിൻ പൊലീസ് പിടിയിലായത്.