ഹോമോ നലേദി.. ആദിമ മനുഷ്യരുടേതെന്നു കരുതുന്ന ഫോസിൽ കണ്ടെത്തി

ജോഹന്നാസ്ബർഗ്: ആദിമ മനുഷ്യരുടേതെന്നു കരുതുന്ന ഫോസിൽ ശേഖരം ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തി. ഹോമോ നലേദിയെന്ന പുതിയ സ്പീഷിസിൽ പെട്ട ആദിമ മനുഷ്യന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ജോഹന്നസ്ബർഗിനടുത്തുള്ള റൈസിങ് സ്റ്റാർ ഗുഹയിലാണ് ഫോസിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. യൂണിവേഴ്‌സിറ്റി ഓഫ് വിറ്റ്‌വാട്ടർസാന്റും, ദ് നാഷണൽ ജ്യോഗ്രഫിക്കൽ സൊസൈറ്റിയും, സൗത്ത് ആഫ്രിക്കൻ ഡിപാർട്ട്‌മെന്റ് ഓഫ് സയിൻസ് ആന്റ് ടെക്‌നോളജിയും ചേർന്നാണ് വാർത്ത പുറത്തു വിട്ടത്.

കുട്ടികളുടെയും മുതിർന്നവരുടെയും ഉൾപ്പെട്ട 15ഓളം അസ്ഥികൂടങ്ങളാണ് കണ്ടെടുത്തത്. ഇവയുടെ പ്രായം കൃത്യമായി കണക്കാനായിട്ടില്ലെങ്കിലും 25 ലക്ഷത്തിലേറെ വർഷം പഴക്കം വരുമെന്ന് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. കൈകളും പാദങ്ങളും മനുഷ്യർക്കു തുല്യമാണ്. ചുമലുകളും തലച്ചോറും കുരങ്ങ് വർഗത്തെപോലെ ചെറുതാണ്. തലച്ചോറിന് ഓറഞ്ചിന്റെ വലിപ്പം മാത്രമേയുള്ളു. മൃതദേഹങ്ങൾ ഗുഹയിൽ അടുക്കിയിരുന്ന നിലയിലാണ് ഫോസിലുകൾ കണ്ടത്.

2013 നവംബറിലും 2014 മാർച്ചിലും നടത്തിയ റൈസിങ് സ്റ്റാർ എക്‌സ്പഡിഷൻസ് എന്ന് പേരിട്ട ഗവേഷണ യാത്രകളിലാണ് പുതിയ കണ്ടെത്തൽ നടത്തിയത്. 21 ദിവസമെടുത്ത ആദ്യ ഘട്ടത്തിൽ 60ലേറെ പര്യവേക്ഷകരും ശാസ്ത്രജ്ഞരുമാണ് പങ്കെടുത്തത്. 2014 മെയിൽ 50 ലേറെ ശാസ്ത്രജ്ഞരും ഗവേഷകരും ചേർന്നാണ് ഫോസിലുകളെ കുറിച്ച് പഠനം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here