മുംബൈ: പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദിയുമായി സെക്‌സിലേർപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തൽ നടത്തിയ ആർഷി ഖാന് ആസിഡാക്രമണ ഭീഷണി. പാക് ക്രിക്കറ്റ് ആരാധകരാണ് നടിക്കെതിരെ ഭീഷണി മുഴക്കിയിരിക്കുന്നത്. ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ആർഷി ഖാൻ ഭോപ്പാലിലെ മലാഡ് വെസ്റ്റ് പൊലീസിൽ പരാതി നൽകി.
കഴിഞ്ഞ ദിവസമാണ് അഫ്രീദിയുമായി കിടപ്പറ പങ്കിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ആർഷി രംഗത്ത് വന്നത്. അഫ്രീദിയും ആർഷിയും പ്രണയത്തിലാണെന്ന വാർത്ത ഗോസിപ്പ് മാധ്യമങ്ങളിൽ നേരത്തേ വന്നിരുന്നെങ്കിലും അവർ നിഷേധിച്ചിരുന്നു. ആർഷി ഇടയ്ക്ക് ദുബായിലേക്ക് പോകുന്നത് അഫ്രീദിയെ കാണാനാണെന്നും വാർത്തകളുണ്ടായിരുന്നു. ഇതെല്ലാം ശരിവക്കും വിധമാണ് നടിയുടെ പ്രതികരണങ്ങൾ. ഫ്രീദിമായി സെക്‌സ് ചെയ്യാൻ തനിക്ക് ഇന്ത്യൻ മാധ്യമങ്ങളുടെ സമ്മതം വേണ്ടെന്ന് ആർഷി ട്വിറ്ററിലൂടെ പറഞ്ഞിരുന്നു.
അതേസമയം, പ്രതികരണങ്ങളോട് അഫ്രീദി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഭാര്യ നാദിയാ അഫ്രീദിയിൽ ഷഹീദ് അഫ്രീദിക്ക് നാല് പെൺമക്കളാണുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here