വിഷാദരോഗം സ്ത്രീകളില്‍ മാത്രമല്ല; പുരുഷന്‍മാരെയും ബാധിക്കാം; പുരുഷന്‍മാരിലെ വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍

വിഷാദരോഗം അഥവാ ഡിപ്രഷന്‍ സ്ത്രീകളിലാണ് കൂടുതല്‍ കണ്ടുവരുന്നതെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍, അതു തെറ്റാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ക്ലിനിക്കല്‍ ഡിപ്രഷന്‍ എന്ന അവസ്ഥ പുരുഷന്‍മാരിലും കണ്ടുവരുന്നുണ്ട്. എന്നാല്‍, ഇത് സ്ത്രീകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. രോഗലക്ഷണങ്ങളും സ്ത്രീകളില്‍ നിന്ന് തികച്ചും വിഭിന്നമാണെന്നാണ് ഈരംഗത്തെ ഗവേഷകര്‍ പറയുന്നത്. മാത്രവുമല്ല, സ്ത്രീകളെ പോലെ ഈ ലക്ഷണങ്ങള്‍ വിഷാദരോഗത്തിന്റേതാണെന്ന് തുറന്നു സമ്മതിക്കുന്നതിനും ചികിത്സയ്ക്ക് വേണ്ട സഹായങ്ങള്‍ തേടാനും പുരുഷന്‍മാര്‍ തയ്യാറാകാറില്ലെന്നതാണ് വസ്തുത. ദേശീയ മാനസികാരോഗ്യ ഗവേഷണ കേന്ദ്രത്തിന്റെ കണ്ടെത്തലുകള്‍ പ്രകാരം മിക്ക പുരുഷന്‍മാരും വിഷാദരോഗത്തിന്റെ ശാരീരിക ലക്ഷണങ്ങളെ കുറിച്ച് ബോധവാന്‍മാരല്ല. എന്നാല്‍, കൃത്യമായ സമയത്ത് കണ്ടെത്തുകയും വേണ്ട ചികിത്സാ നടപടികള്‍ സ്വീകരിക്കുകയും ചെയ്തില്ലെങ്കില്‍ പുരുഷന്‍മാരിലെ വിഷാദരോഗം വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കണ്ടെത്തല്‍. എങ്കില്‍ എന്തൊക്കെയാണ് പുരുഷന്‍മാരിലെ വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍.

അശ്രദ്ധ

ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങള്‍ പാടുപെടുന്നുണ്ടോ. ഒരു ജോലി ഏറ്റെടുത്താല്‍ അത് ചെയ്തുതീര്‍ക്കുന്നതിനിടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാതെ വരുന്ന അവസ്ഥ. വിഷാദരോഗമുള്ള പുരുഷന്‍മാരുടെ പ്രധാന ലക്ഷണമാണ് ജോലിയിലും മറ്റു കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാത്ത അവസ്ഥ. ഇത് അവരുടെ പ്രകടനത്തെ ബാധിക്കുകയും ചെയ്യും. കാരണം, വിഷാദരോഗം ഒരാളുടെ ചിന്താശേഷിയെയും തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവിനെയും കാര്യങ്ങള്‍ ഏറ്റെടുത്ത് നടത്താനുള്ള കഴിവിനെയും ബാധിക്കുന്നു.

അകാരണമായ ദേഷ്യം, സ്ഥായിയായ ദേഷ്യം

വിഷാദരോഗം അനുഭവിക്കുന്ന പുരുഷന്‍മാരുടെ മറ്റൊരു പ്രധാന ലക്ഷണം അകാരണമായ ദേഷ്യമാണ്. ഇത്തരക്കാര്‍ സ്ഥിരമായി കാരണമൊന്നുമില്ലാതെ ദേഷ്യപ്പെടുന്നവരായിരിക്കും. സ്ത്രീകളില്‍ വിഷാദരോഗത്തിന്റെ ലക്ഷണം കരയുക എന്നതാണ്. എന്നാല്‍, പുരുഷന്‍മാര്‍ കരയുന്നതിന് പകരം തങ്ങളുടെ വികാരം പ്രകടിപ്പിക്കുന്നത് ദേഷ്യത്തിന്റെ രൂപത്തിലാണെന്നതാണ് ഇതിന് നിദാനം. ഇത്തരക്കാര്‍ മറ്റുള്ളവരോട് ശത്രുതാ മനോഭാവം പുലര്‍ത്തുന്നവരായിരിക്കും. ഇവര്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും സങ്കടപ്പെടുകയും വല്ലാതെ അസ്വസ്ഥരാകുകയും ചെയ്യും. ഇത്തരക്കാര്‍ക്ക് കുടുംബത്തില്‍ നിന്ന് ലഭിക്കുന്ന പ്രചോദനവും സുഹൃത്തുക്കളില്‍ നിന്ന് ലഭിക്കുന്ന പിന്തുണയും കാര്യമായ രീതിയില്‍ ഗുണം ചെയ്യുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

വസ്തുക്കള്‍ നശിപ്പിക്കുക

ലപ്പോഴും പുരുഷന്‍മാരില്‍ കണ്ടുവരുന്നതാണ് വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ മറച്ചുപിടിക്കാന്‍ വസ്തുവകകള്‍ നശിപ്പിക്കുക എന്നത്. മദ്യവും വിഷാദരോഗവും ഒരുപോലെ കൈകോര്‍ത്തിരിക്കുന്നതാണെന്ന വസ്തുത ഇത്തരക്കാര്‍ തിരിച്ചറിയാതെ പോകുന്നു. അതായത് സാധാരണയില്‍ നിന്ന് വിഭിന്നമായി മദ്യം സ്ട്രസ് ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തെ ഗുരുതരമായ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. അതുതന്നെയാണ് വിഷാദരോഗക്കാരിലും കണ്ടുവരുന്നത്.

തകര്‍ന്ന ലൈംഗികബന്ധം

വിഷാദരോഗത്തിന് അടിമയാണെന്ന് സമ്മതിച്ചാല്‍ പോലും പലരും സമ്മതിക്കാന്‍ മടിക്കുന്ന കാര്യമാണ് തങ്ങളുടെ ലൈംഗികജീവിതം തകരാറിലാണെന്നത്. എന്നാല്‍, വിഷാദരോഗത്തിന്റെ ഒരു പ്രധാന ലക്ഷണം ലൈംഗികതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ലൈംഗിക ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വരുകയും ലൈംഗികതയില്‍ തൃപ്തരാവാതിരിക്കുകയും ചെയ്യുന്നവരിലാണ് ഇത് കണ്ടുവരുന്നത്. വിഷാദരോഗികള്‍ തങ്ങള്‍ ഇക്കാര്യത്തില്‍ കഴിവു കെട്ടവരാണെന്ന് സ്വയം വിശ്വസിക്കുന്നവരാണ്. അതുതന്നെയാണ് ഇവരിലെ വിഷാദരോഗത്തിന്റെ പ്രധാന ലക്ഷണവും. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ പ്രതീക്ഷകള്‍ അസ്തമിച്ചതായി തോന്നുകയും ലൈംഗിക ബന്ധം തകരാറിലാവുകയും ചെയ്യും.

വിട്ടുമാറാത്ത വേദന, ദഹന പ്രശ്‌നം

ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ഗവേഷകര്‍ പറയുന്നത് വിട്ടുമാറാത്ത വേദന വിഷാദരോഗം ഉണ്ടാകുന്നതിന് ഒരു പ്രധാന കാരണമാകുന്നുണ്ടെന്നാണ്. ഇത്തരക്കാരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് വിഷാദരോഗത്തിനുള്ള സാധ്യത മൂന്നിരട്ടി വരെ കൂടുതലാണെന്നാണ് പറയപ്പെടുന്നത്. ദഹനപ്രശ്‌നവും വിഷാദരോഗവുമായി ബന്ധപ്പെട്ടു കിടക്കുന്നതായി ദേശീയ മാനസികാരോഗ്യ ഗവേഷണ കേന്ദ്രത്തിന്റെ പഠനത്തില്‍ പറയുന്നു. ഇത് പ്രിസ്‌ക്രൈബ് ചെയ്ത മരുന്നുകള്‍ മുഖേനയോ കൗണ്‍സിലിംഗ് മുഖേനയോ മാറ്റിയെടുക്കാവുന്നതാണ്.

ഉറക്കത്തിലെ അസംതുലിതാവസ്ഥ

ഉറക്കത്തിലെ അസംതുലിതാവസ്ഥയാണ് വിഷാദരോഗത്തിന്റെ മറ്റൊരു ലക്ഷണം. കൂടുതല്‍ സമയം ഉറങ്ങുന്നതും വളരെ കുറച്ച് സമയം മാത്രം ഉറങ്ങുന്നതും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിരാവിലെ ഉറക്കത്തില്‍ നിന്ന് ഉണരുന്നതും പിന്നീട് ഉറങ്ങാന്‍ സാധിക്കാത്തതുമാണ് ഇത്തരക്കാരെ അലട്ടുന്ന പ്രധാന പ്രശ്‌നം. ചിലരാകട്ടെ തുടരെ തുടരെ ഉറക്കത്തില്‍ നിന്ന് ഉണരുകയും അല്ലെങ്കില്‍ രാവിലെ എത്രഗ വൈകിയാലും ഉറക്കം ഉണരാന്‍ പ്രയാസപ്പെടുകയും ചെയ്യും.

അമിതമായ ക്ഷീണാവസ്ഥ

പൊതുവായി അനുഭവപ്പെടുന്ന അമിതമായ ക്ഷീണാവസ്ഥ വിഷാദരോഗവുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. വിഷാദരോഗം അനുഭവിക്കുന്ന മിക്കവരും ഈ പ്രശ്‌നം അനുഭവിക്കുന്നുണ്ട്. നിത്യം ചെയ്തുതീര്‍ക്കേണ്ട ജോലി തീര്‍ക്കാന്‍ ഇത്തരക്കാര്‍ക്ക് പ്രചോദനം ലഭിക്കുകയുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News