കുഡ്‌ലു ബാങ്ക് കവർച്ച; മുഖ്യസൂത്രധാരൻ പിടിയിൽ – Kairalinewsonline.com
Crime

കുഡ്‌ലു ബാങ്ക് കവർച്ച; മുഖ്യസൂത്രധാരൻ പിടിയിൽ

കുഡ്‌ലു സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് സ്വർണവും പണവും കവർച്ച നടത്തിയ സംഘത്തിലെ മുഖ്യ സൂത്രധാരൻ പിടിയിൽ

കാസർകോട്: കുഡ്‌ലു സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് സ്വർണവും പണവും കവർച്ച നടത്തിയ സംഘത്തിലെ മുഖ്യ സൂത്രധാരൻ പിടിയിൽ. ബാങ്കിന് സമീപത്തെ താമസക്കാരനായ ചൗക്കിയിലെ മഷൂഖിനെയാണ് അന്വേഷണസംഘം പിടികൂടിയത്. നിരവധി കവർച്ചാ കേസിലെ പ്രതിയാണ് ഇയാൾ.

കവർച്ച ആസൂത്രണം ചെയ്ത ആൾ രക്ഷപെടാൻ ഉപയോഗിച്ച കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഉപ്പളയിൽ കണ്ടെത്തി. മറ്റ് പ്രതികളുടെ അറസ്റ്റും വൈകില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. ഈ മാസം ഏഴിനാണ് പട്ടാപ്പകൽ 22 കിലോ സ്വർണവും 12 ലക്ഷം രൂപയും
അഞ്ചംഗ സംഘം കൊള്ളയടിച്ചത്.

Leave a Reply

Your email address will not be published.

To Top