സഹാറ ഗ്രൂപ്പിന്റെ നോണ്‍ ബാങ്കിംഗ് രജിസ്‌ട്രേഷന്‍ റിസര്‍വ് ബാങ്ക് റദ്ദാക്കി

മുംബൈ: സഹാറ ഗ്രൂപ്പിന് പുതിയ തിരിച്ചടി. സഹാറയുടെ നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ രജിസ്‌ട്രേഷന്‍ റിസര്‍വ് ബാങ്ക് റദ്ദാക്കി. സഹാറ ഇന്ത്യ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന് നല്‍കിയിരുന്ന സര്‍ട്ടിഫിക്കറ്റാണ് റിസര്‍വ് ബാങ്ക് റദ്ദ് ചെയ്തത്. ഇതോടെ ബാങ്കിംഗ് ഇതര ധനകാര്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കമ്പനിക്ക് കഴിയാതെ വരും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് 45-I വകുപ്പ് പ്രകാരമാണ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയത്. വാര്‍ത്താകുറിപ്പിലാണ് കേന്ദ്രബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്. സെപ്തംബര്‍ 3 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഇത് നിലവില്‍ വരുമെന്നും ആര്‍ബിഐ വ്യക്തമാക്കി.

ഇക്കഴിഞ്ഞ ജൂലൈ ആദ്യം മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി സഹാറ മ്യൂച്വല്‍ ഫണ്ടിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിരുന്നു. മേലില്‍ ഈ ബിസിനസ് ചെയ്യാന്‍ സഹാറയ്ക്ക് പ്രാപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സെബി രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്തത്. മറ്റൊരു ഫണ്ട് ഹൗസിലേക്ക് പ്രവര്‍ത്തനങ്ങള്‍ മാറ്റണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. സഹാറയുടെ പോര്‍ട്‌ഫോളിയോ മാനേജ്‌മെന്റ് ലൈസന്‍സും സെബി റദ്ദാക്കിയിരുന്നു. നിക്ഷേപതട്ടിപ്പ് കേസില്‍ സഹാറ മേധാവി സുബ്രതാ റോയ് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ജയിലിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News