വൻകിട തോട്ടങ്ങൾ ദേശവത്കരിക്കണം; ചെറിയാൻ ഫിലിപ്പ് – Kairalinewsonline.com
Kerala

വൻകിട തോട്ടങ്ങൾ ദേശവത്കരിക്കണം; ചെറിയാൻ ഫിലിപ്പ്

ഭൂപരിഷ്‌കരണനിയമത്തിന്റെ പരിധിയിൽപ്പെടുത്തി കേരളത്തിലെ എല്ലാ വൻകിട തോട്ടങ്ങളും ദേശവത്കരിക്കണമെന്ന് ചെറിയാൻ ഫിലിപ്പ്.

തിരുവനന്തപുരം: ഭൂപരിഷ്‌കരണനിയമത്തിന്റെ പരിധിയിൽപ്പെടുത്തി കേരളത്തിലെ എല്ലാ വൻകിട തോട്ടങ്ങളും ദേശവത്കരിക്കണമെന്ന് ചെറിയാൻ ഫിലിപ്പ്.

തോട്ടങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിനാണ് തോട്ടങ്ങളെ ഭൂപരിധിയിൽ നിന്ന ഒഴിവാക്കിയത്. തോട്ടവ്യവസായം ലാഭകരമാക്കുന്നതിനും തൊഴിൽസുരക്ഷയും ന്യായമായ വേതനവും ഉറപ്പാക്കുന്നതിനും തോട്ടങ്ങൾ സർക്കാർ ഏറ്റെടുത്ത് തൊഴിലാളികൾക്ക് മുഖ്യപങ്കാളിത്തമുള്ള കമ്പനികളെയോ സഹകരണസംഘങ്ങളെയോ ഏൽപ്പിക്കണമെന്ന് ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടു.

പാട്ടകാലാവധി കഴിഞ്ഞിട്ടും തോട്ടങ്ങൾ കൈവശം വച്ചുകൊണ്ടിരിക്കുകയും മുറിച്ചുവിൽക്കുകയും ചെയ്യുന്ന ടാറ്റ, ഹാരിസൺ തുടങ്ങിയ സ്വദേശവിദേശ കുത്തകകളെ കേരളത്തിൽ നിന്നും ഒഴിവാക്കുകയാണ് വേണ്ടത്. തോട്ടകൃഷിയല്ലാതെ മറ്റിനം കൃഷികൾക്ക് ഉപയുക്തമായ ഫലഭൂയിഷ്ഠമായ ഭൂമി കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന ഭൂരഹിതരായ കർഷക തൊഴിലാളികൾക്ക് വിതരണം ചെയ്യണമെന്നും ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

To Top