കോഴിക്കോട്ടുകാരന്‍ റിയാദ് സിറിയയില്‍ ഐഎസില്‍ ചേര്‍ന്നതായി സ്ഥിരീകരണം; മലബാറിലെ പ്രശസ്ത കുടുംബാംഗമെന്നും കേന്ദ്ര ഏജന്‍സികള്‍ – Kairalinewsonline.com
DontMiss

കോഴിക്കോട്ടുകാരന്‍ റിയാദ് സിറിയയില്‍ ഐഎസില്‍ ചേര്‍ന്നതായി സ്ഥിരീകരണം; മലബാറിലെ പ്രശസ്ത കുടുംബാംഗമെന്നും കേന്ദ്ര ഏജന്‍സികള്‍

ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ഒരു മലയാളി കൂടി ചേര്‍ന്നതായി സ്ഥിരീകരിച്ചു. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി റിയാദാണ് സിറിയയില്‍ ഐഎസില്‍ ചേര്‍ന്നതെന്നു സ്ഥിരീകരിച്ചത്.

ദില്ലി: ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ഒരു മലയാളി കൂടി ചേര്‍ന്നതായി സ്ഥിരീകരിച്ചു. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി റിയാദാണ് സിറിയയില്‍ ഐഎസില്‍ ചേര്‍ന്നതെന്നു സ്ഥിരീകരിച്ചത്. യുഎഇയില്‍നിന്നു ഐഎസ് ബന്ധമാരോപിച്ചു നാലു മലയാളികളെ കേരളത്തിലേക്കു നാടുകടത്തിയതിനു പിന്നാലെയാണ് ഒരു മലയാളികൂടി ഐഎസില്‍ ചേര്‍ന്നതായി സ്ഥിരീകരിച്ചത്.

കോഴിക്കോട്ടുനിന്നു കാണാതായ റിയാദ് ഐഎസില്‍ ചേര്‍ന്നതായി സ്ഥിരീകരിച്ച വിവരമുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്. ഉത്തരകേരളത്തിലെ പ്രശസ്തമായ കുടുംബാംഗമാണ് റിയാദ് എന്നും കേന്ദ്ര മുന്നറിയിപ്പില്‍ പറയുന്നു. ഏതു കുടുംബമാണെന്ന കാര്യം വ്യക്തമായിട്ടില്ല.

കിളിമാനൂര്‍, അടൂര്‍, മലപ്പുറം, കോഴിക്കോട് സ്വദേശികളാണ് ഇന്നലെ വിമാനത്താവളത്തില്‍ പിടിയിലായത്. ഗള്‍ഫില്‍നിന്നു നാടുകടത്തി വരുന്നവരെ കര്‍ശനമായി നിരീക്ഷിക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ പിടിയിലായ നാലു പേരെ ഗള്‍ഫില്‍ റാസല്‍ ഖൈമയില്‍ ബിസിനസ് നടത്തിവരുന്നവരായിരുന്നു. പരസ്പരം വര്‍ഷങ്ങളായി പരിചയമുള്ളവരും സുന്നി കുടുംബാംഗങ്ങളുമാണ്. യുഎഇയിലെ ചില സലഫി സംഘങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ പിന്നീട് ഐഎസില്‍ ആകൃഷ്ടരാവുകയായിരുന്നതായാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published.

To Top