മാരുതിയുടെ ബലെനോ ഹാച്ച്ബാക്കായി വീണ്ടുമെത്തുന്നു; വഴിതെറ്റാതിരിക്കാന്‍ ആപ്പിള്‍ കാര്‍ പ്ലേയും

മാരുതി സുസുക്കിയുടെ ബലെനോ ഒരിടവേളയ്ക്ക് ശേഷം പ്രീമിയം ഹാച്ച്ബാക്കായി വീണ്ടും വിപണി കീഴടക്കാനെത്തുന്നു. അടുത്ത ഏതാനും ആഴ്ചകള്‍ക്കകം വിഹനം ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കും. ഉത്സവ സീസണോട് അനുബന്ധിച്ച് കാര്‍ ഇന്ത്യയിലെത്തിക്കാനാണ് സുസുക്കി ലക്ഷ്യമിടുന്നത്. എന്‍ജിനില്‍ നിരവധി മാറ്റങ്ങള്‍ വരുത്തി പുതുതലമുറ പ്ലാറ്റ്‌ഫോമിലാണ് ബലെനോ ഒരിക്കല്‍കൂടി ഇന്ത്യന്‍ ഹൃദയങ്ങള്‍ കീഴടക്കാനെത്തുന്നത്. സുസുക്കിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയിലൂടെ ആയിരിക്കും വാഹനം ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിക്കുകയെന്ന് സുസുക്കി ഇന്ത്യ അറിയിച്ചു.

പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ ബലെനോ ഇന്ത്യയിലെത്തും. 1.2 ലീറ്റര്‍ എഞ്ചിനാണ് പെട്രോള്‍ വേരിയന്റിന് കരുത്ത് പകരുന്നത്. ഡീസല്‍ വേരിയന്റിന് കരുത്ത് പകരാന്‍ 1.3 ലീറ്റര്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്. വഴിതെറ്റാതിരിക്കാന്‍ ആപ്പിള്‍ കാര്‍ പ്ലേയും ബലെനോയില്‍ ഉപയോഗിക്കും. എന്റര്‍ടെയ്ന്‍മെന്റിന് നൂതന സിസ്റ്റവും ബലെനോയില്‍ ഘടിപ്പിക്കുന്നുണ്ട്. ആപ്പിള്‍ കാര്‍പ്ലേ വാഹനത്തില്‍ ഉപയോഗിക്കുന്ന ആദ്യ കാര്‍ നിര്‍മാതാക്കളാണ് സുസുക്കി. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കാറാണ് ബലെനോ. ഇന്ത്യയില്‍ നിര്‍മിച്ച് ആഗോള വിപണികളിലേക്ക് കയറ്റി അയയ്ക്കാനാണ് സുസുക്കി ലക്ഷ്യമിടുന്നത്.

പ്രമുഖ കോംപാക്ട് പ്രീമിയം ഹാച്ച്ബാക്ക് കാറുകളോടാണ് ബലെനോക്ക് മത്സരിക്കാനുള്ളത്. ഹ്യുണ്ടായ് ഐ-20, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗണ്‍ പോളോ എന്നിവയായിരിക്കും ബലെനോയുടെ പ്രമുഖ എതിരാളികള്‍. ഐകെ ടു കണ്‍സെപ്റ്റില്‍ നിര്‍മ്മിച്ച ഹാച്ച്ബാക്ക് ബലെനോ മാര്‍ച്ചില്‍ ജെനീവ മോട്ടോര്‍ഷോയിലാണ് ആദ്യമായി അവതരിപ്പിച്ചത്. അടുത്ത വര്‍ഷം യൂറോപ്യന്‍ വിപണികളിലും വാഹനം പുറത്തിറക്കാന്‍ സുസുകി ഉദ്ദേശിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News