ഇഷ്ടക്കേടുകൾ രേഖപ്പെടുത്താൻ ഇനി ഫേസ്ബുക്കിൽ ഡിസ്‌ലൈക്ക് ബട്ടണും

കാലിഫോർണിയ: ഇഷ്ടമില്ലാത്ത പോസ്റ്റുകൾ രേഖപ്പെടുത്താൻ ഇനി ഫേസ്ബുക്കിൽ ഡിസ്‌ലൈക്ക് ബട്ടണും. ഡിസ്‌ലൈക്ക് ബട്ടൺ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും പരീക്ഷണത്തിൽ ഉടൻ തന്നെ ബട്ടൺ ഉൾപ്പെടുത്തുമെന്നും ഫേസ്ബുക്ക് മേധാവി മാർക്ക് സുക്കൻബർഗ് അറിയിച്ചു.

വർഷങ്ങളായി ഉപയോക്താക്കൾ തന്നോടു ആവശ്യപ്പെടുന്ന കാര്യമാണിത്. എല്ലാ പോസ്റ്റുകൾക്കും ലൈക്ക് ബട്ടൺ ഉചിതമല്ല. ഉദാഹരണമായി അപകടങ്ങളെ കുറിച്ചും ദുരന്തങ്ങളെ കുറിച്ചുമുള്ള പോസ്റ്റുകൾക്ക് സഹതാപമാണ് രേഖപ്പെടുത്തേണ്ടത്. അത്തരം സാഹചര്യങ്ങളിൽ അഭിപ്രായം രേഖപ്പെടുത്താവുന്ന ഒരു ബട്ടണാണ് തന്റെ മനസിലെന്നും സുക്കൻബർഗ് ഒരു ലൈവ് ചോദ്യോത്തര പരിപാടിയിൽ സുക്കർബർഗ് പറഞ്ഞു.

പോസ്റ്റിനുള്ള ഡിസ്‌ലൈക്കുകളുടെ എണ്ണം ആ പോസ്റ്റിന്റെ മൂല്യം വർധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യില്ല. കൂടുതൽ സ്വാതന്ത്ര്യത്തോടെ അനിഷ്ടം രേഖപ്പെടുത്താനുള്ള സംവിധാനമാണ് ഫേസ്ബുക്ക് അവതരിപ്പിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News