മൂന്നാര്‍ തോട്ടങ്ങള്‍ ഞങ്ങളേറ്റെടുത്തോളാം; തൊഴിലാളികള്‍ക്ക് 1000 രൂപ ശമ്പളം ദിവസം നല്‍കാം; മൂന്നാര്‍ സമര നായിക ലിസി സണ്ണി പീപ്പിള്‍ അന്യോന്യത്തില്‍ – Kairalinewsonline.com
DontMiss

മൂന്നാര്‍ തോട്ടങ്ങള്‍ ഞങ്ങളേറ്റെടുത്തോളാം; തൊഴിലാളികള്‍ക്ക് 1000 രൂപ ശമ്പളം ദിവസം നല്‍കാം; മൂന്നാര്‍ സമര നായിക ലിസി സണ്ണി പീപ്പിള്‍ അന്യോന്യത്തില്‍

അഞ്ഞൂറു രൂപ ദിവസം ശമ്പളം നല്‍കാന്‍ കമ്പനിക്കു കഴിയില്ലെങ്കില്‍ മൂന്നാറിലെ തേയിലത്തോട്ടങ്ങള്‍ തങ്ങള്‍ ഏറ്റെടുത്തോളാമെന്നു സമനായിക ലിസി സണ്ണി.

തിരുവനന്തപുരം: അഞ്ഞൂറു രൂപ ദിവസം ശമ്പളം നല്‍കാന്‍ കമ്പനിക്കു കഴിയില്ലെങ്കില്‍ മൂന്നാറിലെ തേയിലത്തോട്ടങ്ങള്‍ തങ്ങള്‍ ഏറ്റെടുത്തോളാമെന്നു സമനായിക ലിസി സണ്ണി. മുഖ്യമന്ത്രിയുടെ ഒത്തുതീര്‍പ്പു കബളിപ്പിക്കലാണെന്നറിയാമെന്നും ലിസി സണ്ണി കൈരളി പീപ്പിള്‍ ടിവിയുടെ അന്യോന്യം പരിപാടിയില്‍ പറഞ്ഞു.

തങ്ങള്‍ തോട്ടങ്ങള്‍ ഏറ്റെടുത്തു നടത്തിയാല്‍ ദിവസം തൊഴിലാളികള്‍ക്ക് ആയിരം രൂപ കൂലി നല്‍കാം. മിനിമം ബോണസ് വഞ്ചനയാണ്. താന്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗമാണ്. പാര്‍ട്ടി നല്‍കിയ അനുഭവം സമരം നയിക്കാന്‍ സഹായകമായി. പാര്‍ട്ടി സമരത്തിന് എല്ലാ പിന്തുണയും നല്‍കി. പ്രശ്‌നം ഒഴിവാക്കാന്‍ അറിഞ്ഞുകൊണ്ടു സമരം നടത്തുകയായിരുന്നെന്നും ലിസി സണ്ണി കൈരളി ന്യൂസ് ഡയറക്ടര്‍ എന്‍ പി ചന്ദ്രശേഖരനോടു പറഞ്ഞു.

Leave a Reply

Your email address will not be published.

To Top